വ്യത്യസ്ത പ്രമേയവുമായി '' ടൂ മെൻ ആർമി " .



വ്യത്യസ്ത പ്രമേയവുമായി '' ടൂ മെൻ ആർമി " .


എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറിൽ

കാസിം കണ്ടോത്ത് നിർമ്മിച്ച്, പ്രസാദ് ഭാസ്കരൻ്റെ രചനയിൽ നിസ്സാർ സംവിധാനം ചെയ്യുന്ന 'ടൂ മെൻ ആർമി' ചിത്രീകരണം പൂർത്തിയായി. 


സുദിനം, പടനായകൻ, ബ്രട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത നിസ്സാറിൻ്റെ ഇരുപത്തിയേഴാമത് സിനിമയാണ്  ' ടൂ മെൻ ആർമി '.


പേര് സൂചിപ്പിക്കും പോലെ രണ്ട് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമ.ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ.ആ പണത്തിൽ കണ്ണുവച്ചെത്തുന്ന മറ്റൊരാൾ ...ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ് നിസാർ  സംവിധാനം ചെയ്യുന്ന ടൂ മെൻ ആർമിയുടെ ഇതിവൃത്തം.


സ്വന്തമായി അധ്വാനിച്ച് കൂട്ടിയതും, വിദേശത്ത് നിന്ന് മക്കൾ അയക്കുന്നതുമായ വലിയൊരളവ് പണം ആർക്കും കൊടുക്കാതെ സൂക്ഷിച്ച് വച്ച്,നിധി കാക്കുന്ന ഭൂതത്തെപ്പോലെ അതിന് കാവലിരുന്ന് തീർത്തും ഒറ്റപ്പെട്ടു പോയ വൃദ്ധൻ്റെ ജീവിതത്തിലേക്ക്എങ്ങനെയും എളുപ്പവഴിയിൽ പണമുണ്ടാക്കാനുള്ള ലക്ഷ്യവുമായെത്തുന്ന ചെറുപ്പക്കാരൻ കടന്നു വരുന്നതോടെ കഥ മാറിമറിയുകയാണ്.അത്യധികം ഉദ്വേഗജനകമായമുഹൂർത്തങ്ങളിലൂടെ ടൂ മെൻ ആർമിയുടെ കഥ വികസിക്കുമ്പോൾ ശ്വാസമടക്കിപ്പിടിച്ച് കാണാനാവുന്ന ഒരു വിരുന്നാകും ഈ സിനിമയെന്ന് ഉറപ്പിക്കാം.





ഇന്ദ്രൻസ്, ഷാഹിൻ സിദ്ദിഖ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പ്രൊഡക്ഷൻ കൺട്രോളർ : ഷാജി പട്ടിക്കര എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ഷിയാസ് മണോലിൽ,ഛായാഗ്രാഹണം : കനകരാജ്സംഗീതം : അജയ് ജോസഫ്,ഗാനരചന : ആന്റണി പോൾ,  കലാസംവിധാനം : വത്സൻ, മേക്കപ്പ് : റഹിം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം : സുകേഷ് താനൂർ,അസ്സോസിയേറ്റ് ഡയറക്ടർ : റസൽ നിയാസ് , സ്റ്റിൽസ് :  അനിൽ പേരാമ്പ്ര,എഡിറ്റിംഗ് : ടിജോ തങ്കച്ചൻപ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : എൻ.കെ.ദേവരാജ്സംവിധാന സഹായികൾ : കരുൺ ഹരി, പ്രസാദ്കേയത്ത് .

 

▪️ആർട്ടിസ്റ്റ്

.................

ഇന്ദ്രൻസ്

ഷാഹിൻ സിദ്ദിഖ്

കൈലാഷ്

സുബ്രഹ്മണ്യൻ ബോൾഗാട്ടി

തിരുമല രാമചന്ദ്രൻ

അജു.വി.എസ്

സുജൻ കുമാർ

ജയ്സൺ മാർബേസിൽ

സതീഷ് നടേശൻ

സ്നിഗ്ധ

ഡിനി ഡാനിയേൽ

അനു ജോജി

രമ മോഹൻദാസ്


പിആർഒ :  എ.എസ്.ദിനേശ്


▪️

No comments:

Powered by Blogger.