" രാമുവിന്റെ മനൈവികൾ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
" രാമുവിന്റെ മനൈവികൾ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ബാലു ശ്രീധർ, ആതിര, ശ്രുതി പൊന്നു, ബീന, പ്രേമ താമരശ്ശേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് സുബ്രഹ്മണ്യം തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന "രാമുവിന്റെ മനൈവികൾ "എന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
എം.വി.കെ ഫിലിംസിന്റെ ബാനറിൽ വാസു അരീക്കോട്, ജെമിനി, രാജേന്ദ്രബാബു എന്നിവർ ചേർന്ന് മലയാളത്തിലും തമിഴിലും ഒരേ സമയം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിർവ്വഹിക്കുന്നു.വാസു അരീക്കോട്, പ്രഭാകരൻ നറുകര, ജയചന്ദ്രൻ, വൈര ഭാരതി(തമിഴ്) എന്നിവരുടെ വരികൾക്ക് എസ്.പി. വെങ്കിടേശ് സംഗീതം പകരുന്നു.
പി.ജയചന്ദ്രൻ, രഞ്ജിത് ഉണ്ണി, വി.വി. പ്രസന്ന, നിമിഷ കുറുപ്പത്ത് എന്നിവരാണ് ഗായകർ.എഡിറ്റിംഗ്-പി.സി. മോഹനൻ,സംഭാഷണം-വാസു അരീക്കോട്,പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരാക്ഷൻ,കല-പ്രഭ മണ്ണാർക്കാട്കോസ്റ്റ്യൂംസ്-ഉണ്ണി പാലക്കാട് ,മേക്കപ്പ്-ജയമോഹൻ, സ്റ്റിൽസ്-കാഞ്ചൻ ടി ആർ, അസോസിയേറ്റ് ഡയറക്ടർ-എം കുഞ്ഞാപ്പ,അസിസ്റ്റന്റ് ഡയറക്ടർ- ആദർശ് ശെൽവരാജ്,സംഘട്ടനം-ആക്ഷൻ പ്രകാശ്,നൃത്തം-ഡ്രീംസ് ഖാദർ,പ്രൊഡക്ഷൻ മാനേജർ-വിമൽ മേനോൻ,ലൊക്കേഷൻ മാനേജർ-മുരളി പട്ടാമ്പി, നിധീഷ് കൃഷ്ണൻ.
പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു പാവപ്പെട്ട പെൺകുട്ടിയുടെ പോരാട്ടത്തിൻ്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പട്ടാമ്പി, അട്ടപ്പാടി, ശിവകാശി, പൊള്ളാച്ചി എന്നിവിടങ്ങളിലായി പൂർത്തിയായി.
പി ആർ ഒ- എ എസ് ദിനേശ്
No comments: