"അസ്ത്രാ" വീഡിയോ ഗാനം പുറത്തിറങ്ങി.
"അസ്ത്രാ" വീഡിയോ ഗാനം പുറത്തിറങ്ങി.
അമിത് ചക്കാലക്കൽ, പുതുമുഖ താരം സുഹാസിനി കുമരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന "അസ്ത്രാ " എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ബി.കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകർന്ന് അലൻ ഷെർബിൻ, ഇന്ദുലേഖ വാര്യർ എന്നിവർ ചേർന്നു ആലപിച്ച " വയലറ്റിൻ പൂക്കൾ "എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
https://youtu.be/8ZS9z-iPp_I
സെപ്റ്റംബർ ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽകലാഭവൻ ഷാജോൺ, സന്തോഷ് കീഴാറ്റൂർ, സെന്തിൽ കൃഷ്ണ,ശ്രീകാന്ത് മുരളി,സുധീർ കരമന,അബുസലിം, ജയകൃഷ്ണൻ, രേണു സൗന്ദർ,മേഘനാഥൻ, ചെമ്പിൽ അശോകൻ,പുതുമുഖ താരം ജിജു രാജ്, നീനാക്കുറുപ്പ്,സന്ധ്യാ മനോജ്, പരസ്പരം പ്രദീപ്, സനൽ കല്ലാട്ട് തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പോറസ് സിനിമാസിന്റെ ബാനറിൽ പ്രേംകുമാർ കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മണി പെരുമാൾ നിർവഹിക്കുന്നു.ബി കെ ഹരിനാരായണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് മോഹൻ സിത്താര ഈണം പകരുന്നു. പശ്ചാത്തലസംഗീതം- റോണി റാഫേൽ.
വയനാടിന്റെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽദൃശ്യവൽക്കരിക്കുന്ന ഈ ക്രൈം ത്രില്ലർ ചിത്രത്തിന്റെ രചന നവാഗതരായ വിനു.കെ.മോഹൻ, ജിജുരാജ് എന്നിവർ നിർവ്വഹിക്കുന്നു. എഡിറ്റിംഗ്-അഖിലേഷ് മോഹൻ,ചമയം- രഞ്ജിത്ത് അമ്പാടി. വസ്ത്രലങ്കാരം- അരുൺ മനോഹർ. പ്രൊഡക്ഷൻ കൺട്രോളർ രാജൻ- ഫിലിപ്പ്, കലാസംവിധാനം- ശ്യാംജിത്ത് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-റാം, പി ആർ ഒ-എ എസ് ദിനേശ്.
No comments: