ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ കോമഡി ചിത്രമാണ് " പാപ്പച്ചൻ ഒളിവിലാണ് " .
Saleem P.Chacko.
cpK desK .
സൈജു കുറുപ്പിന്റെ " പാപ്പച്ചൻ ഒളിവിലാണ് " തീയേറ്ററുകളിൽ എത്തി. നായകൻ ,വില്ലൻ , ക്യാരക്ടർ , കോമഡി റോളുകളിൽ പ്രേക്ഷക ശ്രദ്ധ നേടിയ സൈജു കുറുപ്പ് ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ചിത്രമാണിത്.
സൈജു കുറുപ്പ്, സ്രിന്ദ , ദർശന സുദർശൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണിയാണ് "പാപ്പച്ചൻ ഒളിവിലാണ് " എന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മലയോരഗ്രാമമായ മാമലക്കുന്നിലെ സാധാരണക്കാരനായ പുത്തൻവീട്ടിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ ജീവിതമാണ് ഈ സിനിമ . പാപ്പച്ചന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുകയാണ് . പാപ്പച്ചന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ രസകരമായി പറയുന്നു.
മലയോര മേഖലയിൽ നല്ല സ്വാധീനമാണ് ക്രൈസ്‍തവ സമൂഹത്തിനുള്ളത്. പാപ്പച്ചന്റെ ജീവിതത്തിലും ഈ സ്വാധീനം കാണാൻ സാധിക്കും. ആഘോഷങ്ങളും ആചാരങ്ങളും ഒക്കെയായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പാപ്പച്ചൻ മറ്റുള്ളവരുടെ മുന്നിൽ ആളാകാൻ പറഞ്ഞൊരു ബഡായിയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത് .
അജു വർഗ്ഗീസ്, വിജയരാഘവൻ, ജഗദീഷ്,ജോണിആൻ്റണി,കോട്ടയം നസീർ , ശിവജി ഗുരുവായൂർ,ജോളി ചിറയത്ത്,വീണ നായർ , അന്തരിച്ച ഹരീഷ് പൊങ്ങൻ , പ്രശാന്ത് അലക്സാണ്ടർ , കലഭാവൻ റഹ്മാൻ ഇവരോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി നിർമ്മതാവ് തോമസ് തിരുവല്ല , സംവിധായകൻ ജീബു ജേക്കബ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവർ ഗാന രചനയും, ഓസേപ്പച്ചൻ സംഗീതവും ഒരുക്കുന്നു.
ഛായാഗ്രഹണംശ്രീജിത്ത് നായരും ,എഡിറ്റിംഗ് രതിൻ രാധാകൃഷ്ണനും ,പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനും , കലാസംവിധാനം വിനോദ് പട്ടണക്കാടും , കോസ്റ്റ്യൂം ഡിസ്സൈൻ സുജിത് മട്ടന്നൂരും, മേക്കപ്പ് മനോജ് കിരണും .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലന്യം, പ്രൊഡക്ഷൻ മാനേജർ ലിബിൻ വർഗീസും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പിയൻ ക്കാവുമാണ് അണിയറ ശിൽപ്പികൾ.
ബ്ലെസി സംവിധാനം ചെയ്ത " കളിമണ്ണ് " നിർമ്മിച്ചു കൊണ്ടാണ് സിനിമ മേഖലയിൽ തോമസ് തിരുവല്ല എത്തുന്നത്. ഓട്ടം , എല്ലാം ശരിയാകും , മ്യാവൂ , Mei Hoom മൂസ , പൂക്കാലം എന്നി ചിത്രങ്ങൾ തോമസ് തിരുവല്ലയാണ് നിർമ്മിച്ചത്. സംവിധായകൻ ജീബു ജേക്കബിന്റെ അസോസിയേറ്റായിരുന്നു സിന്റോ സണ്ണി.
" മുത്തുക്കുട മാനം ..." , കൈയെത്തും ദൂരത്ത് .... " , " പുണ്യ മഹാ സന്നിധേ ..." എന്നി ഗാനങ്ങൾ മലയാളസിനിമയുടെ എക്കാലത്തെയും പ്രിയ സംഗീത സംവിധായകൻ ഔസേപ്പച്ചനാണ് ഒരുക്കിയിരിക്കുന്നത് . ഗാനങ്ങൾ ഗംഭീരം.
എത് വേഷവും മികവോടെ സ്ക്രീനിൽ എത്തിക്കുന്ന സൈജു കുറുപ്പിന്റെ അഭിനയമാണ് ഈ സിനിമയുടെ പ്രധാന ഘടകം.മീശ മാത്തച്ചനായി വിജയരാഘവനും,ഹെഡ്കോൺസ്റ്റബിൾ ജെയിംസായി പ്രശാന്ത് അലക്സാണ്ടറും ഏറെ ശ്രദ്ധ നേടി.
കോമഡി പശ്ചാത്തത്തിലുള്ള കുടുംബ ചിത്രങ്ങളുടെ ഗണത്തിൽ " പാപ്പച്ചൻ ഒളിവിലാണ് " എന്ന ഈ സിനിമയെ ഉൾപ്പെടുത്താം.
No comments: