ബോബൻ സാമുവൽ ചിത്രം ആരംഭിച്ചു.


 


ബോബൻ സാമുവൽ ചിത്രം ആരംഭിച്ചു


സൗബിൻ ഷാഹിർ, നമിതാ പ്രമോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം മുളന്തുരുത്തിയിൽ ആരംഭിച്ചു.


അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തികഞ്ഞ ഒരു കുടുംബകഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


ബസ് കണ്ടക്ടറായ സജീവൻ, ഭാര്യ മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ലിജിമോളുടേയുംജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി. തികച്ചും സാധാരണക്കാരായ ജീവിതത്തിലുടെ അവരുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പം നിന്നുകൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.ഭർത്താവിനെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരു ഭാര്യയുടേയും അതിനോട് പൊരുത്തപ്പെട്ടു പോകുവാൻ ശ്രമിക്കുന്ന ഭർത്താവിൻ്റെയും കഥ രസാ കരവും ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.


ദിലീഷ് പോത്തനും, ശാന്തികൃഷ്ണയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ. മനോജ്.കെ.യു.വിനീത് തട്ടിൽ, ദർശന സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു.


ജക്സൻ ആന്റണിയുടെ കഥക്ക് അജീഷ് തോമസ് തിരക്കഥ രചിച്ചിരിക്കുന്നു.സിൻ്റോസണ്ണിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചനാണു് ഈണംപകർന്നിരിക്കുന്നത്.ഛായാഗ്രഹണം - വിനോദ് മേനോൻ . കലാസംവിധാനം -സഹസ് ബാലമേക്കപ്പ് - ജിതേഷ് പൊയ്യ . കോസ്റ്റും ഡിസൈൻ  അരുൺ മനോഹർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർജിജോജോസ്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - അമീർ കൊച്ചിൻപ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പ്രതിഷ് മാവേലിക്കര,പ്രൊഡക്ഷൻ മാനേജർ - അഭിജിത്ത്.കെ.എസ്. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.


മുളന്തുരുത്തി.മാള, അന്നമനട, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.


വാഴൂർ ജോസ്

ഫോട്ടോ ഗിരി ശങ്കർ

No comments:

Powered by Blogger.