ദേശസ്നേഹത്തിന്റെ കഥ പറയുന്ന " ബൂട്ട് " .



ദേശസ്നേഹത്തിന്റെ കഥ പറയുന്ന " ബൂട്ട് " .


സതീഷ് മുണ്ടയ്ക്കൽ രചന സംവിധാനം നിർവഹിച്ച രാജ്യസ്നേഹികളായ കാലാൾപടയുടെ ശബ്ദം മുഖരിതമാകുന്ന"ബൂട്ട്" എന്ന ചലച്ചിത്രം സ്വാതന്ത്ര്യ ദിനത്തിൽ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടന പ്രദർശനം നടത്തി.


ഭാരതത്തിലെ ഓരോരുത്തർക്കും വേണ്ടി ശ്രദ്ധയോടെ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ധീരതയുടെ  കഥയാണ് ബൂട്ട്. ചെസ്സ് ബോർഡിലെ കാലാൾ ആണ് ഓരോ പട്ടാളക്കാരനും . കാറ്റത്തും വെയിലത്തും മഴയത്തും സഹിക്കാൻ പറ്റാത്ത കൊടും മഞ്ഞിലും രാജ്യത്തിന്റെ അതിർത്തിയിൽ സ്വന്തം ജീവൻ പോലും മറന്ന് കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക് ഒന്നിനെയും പേടിക്കാതെ മുന്നോട്ടുപോകാൻ ആത്മധൈര്യം കൊടുക്കുന്നതാണ് സ്വന്തം കാലിലെ "ബൂട്ട്".


ശത്രുവിന്റെ നെഞ്ചിടിപ്പ് കൂട്ടാൻ മിലിട്ടറി ബൂട്ടിന്റെ ശബ്ദം മാത്രം മതി. ഓരോ മാതാപിതാക്കളും തന്റെ മക്കൾക്ക് തീർച്ചയായും കാണിച്ചു കൊടുക്കേണ്ട ചിത്രം. ശത്രുവിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് മിലിട്ടറി ബൂട്ടിന്റെ ശബ്ദം .രാജ്യത്തിന് സുരക്ഷനൽകുന്ന പട്ടാളക്കാരന്റെ ബൂട്ട് സ്വന്തമാക്കാനുള്ള ഒരു കൊച്ചുകുട്ടിയുടെ സ്വപ്നമാണിത്.


മാസ്റ്റർ അർജുൻ ആണ് പ്രധാന വേഷത്തിൽ.ഒരു വലിയ പട്ടാളക്കാര നാകണമെന്ന് ഒരു കുഞ്ഞു മനസ്സ് വിചാരിച്ചാൽ രാജ്യ നന്മയ്ക്ക് അതു ഉപകാരപ്പെടും എന്ന് ചലച്ചിത്രം കാട്ടിക്കൊടുക്കുന്നു.രാജ്യത്ത് അനിഷ്ട സംഭവങ്ങൾ ഒന്നൊന്നായി കൂടിവരുന്ന സാഹചര്യത്തിൽരാജ്യസ്നേഹിയായി വളരാൻ  പ്രചോദനമാകുന്ന രീതിയിൽ കുട്ടികൾക്ക് അഭിമാനം പകരുന്ന ചാരുതയോടെ  ചിത്രീകരിച്ചിരിക്കുന്ന ചലച്ചിത്രമാണിത്.


അമൃതലയയുടെ ബാനറിൽ സതീഷ് മുണ്ടയ്ക്കൽ ആണ് ബൂട്ടിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബാലതാരം അർജുൻ, നെയ്യാറ്റിൻകരകൃഷ്ണൻ നായർ, അർച്ചന, സന്തോഷ് കേശവൻ, മാധവ്, അരുൺ, ആനന്ദ്, ശ്രീകല, മനോഹർ, മനോജ്, മനീഷ, അനിൽ പുളിവിള , റോഷ്നി, ശ്രീജു സുഗേഷ്കുമാർ കൊല്ലം തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ .


ഛായാഗ്രഹണം & എഡിറ്റിംഗ് : സതീഷ് ബാലകൃഷ്ണൻ , പ്രൊഡക്ഷൻ കൺട്രോളർ : നിഷാദ് ഷെരീഫ്, കലാസംവിധാനം : അജയൻ മുഖത്തല,  സൗണ്ട് എഫ്ഫക്റ്റ് : രാജ് മാര്‍ത്താണ്ഡം, സംഗീതം : വിശ്വജിത്ത് , സ്റ്റുഡിയോ: ചിത്രാഞ്ജലി, സഹ സംവിധാനം : ശ്യാം, മേക്കപ്പ് വിനോദ് ചൂഴ, ഷിബു വെട്ടം, ലേ ഔട്ട്: അൻഷാദ് മാസ്മരിക,  എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് മനോഹരൻ , സമദ് സുഗേഷ്, പ്രൊഫ. വിശ്വനാഥൻ, പ്രസന്നകുമാർ എന്നിവരാണ് അണിയറ ശില്പികൾ .സൈന്യത്തിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരിച്ചിരിക്കുന്ന നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്.


ഓരോ വിദ്യാലയത്തിലും കുട്ടികൾക്കായി പ്രത്യേകം പ്രദർശിപ്പിക്കാനായി തയ്യാറെടുക്കുകയാണ് ചിത്രത്തിന്റെ അണിയറ ശില്പികൾ.

 

ആകാശ്

No comments:

Powered by Blogger.