"അച്ഛനൊരു വാഴ വെച്ചു". വീഡിയോ ഗാനം പുത്തിറങ്ങി.
"അച്ഛനൊരു വാഴ വെച്ചു". വീഡിയോ ഗാനം പുത്തിറങ്ങി.
നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന " അച്ഛനൊരു വാഴ വെച്ചു" എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
സിജു തുറവൂർ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് അൻവർ സാദത്ത്, രഞ്ജിത്ത് ജയറാം,നിഷാദ് കെ കെ എന്നിവർ ആലപിച്ച "രാമനെന്നും പോരാളി,
വീരനായ വില്ലാളി..."
എന്ന് ഗാനമാണ് റിലീസായത്.
https://youtu.be/H_2ZzSYhj9g
ഓണത്തിന് ഇ ഫോർ എന്റർടൈൻമെന്റ് പ്രദർശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിൽ മുകേഷ്,ജോണി ആന്റണി,ധ്യാൻ ശ്രീനിവാസൻ,അപ്പാനി ശരത്,ഭഗത് മാനുവൽ,സോഹൻ സീനു ലാൽ,ഫുക്രു,അശ്വിൻ മാത്യു, ലെന,മീര നായർ,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ വി അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് "അച്ഛനൊരു വാഴ വെച്ചു".സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന കളർഫുൾ എൻ്റർടെയ്നറായ 'അച്ഛനൊരു വാഴ വെച്ചു " എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു.മനു ഗോപാൽ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.കെ ജയകുമാർ, സുഹൈൽ കോയ,മനു മഞ്ജിത്ത്,സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു.എഡിറ്റർ-വി സാജൻ.പ്രൊഡക്ഷൻ കൺട്രോളർ-വിജയ് ജി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കാരന്തൂർ,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ്-ദിവ്യ ജോബി,സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റർ ഡിസൈൻ-കോളിൻസ് ലിയോഫിൽ, പശ്ചാത്തല സംഗീതം-ബിജി ബാൽ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ-പ്രവി നായർ, അസിസ്റ്റന്റ് ഡയറക്ടർ-ഹരീഷ് മോഹൻ,അലീഷ, ഷാഫി റഹ്മാൻ,പി ആർ ഒ-എ എസ്.ദിനേശ്.
No comments: