അഡ്വ. സി.വി. ത്രിവിക്രമന്റെ ഓർമ്മക്കുറിപ്പ് " ഓർമ്മയുടെ ചില്ലു കൊട്ടാരം " പ്രകാശനം ചെയ്തു.
അഡ്വ. സി.വി. ത്രിവിക്രമന്റെ ഓർമ്മക്കുറിപ്പ് " ഓർമ്മയുടെ ചില്ലു കൊട്ടാരം " പ്രകാശനം ചെയ്തു.
വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ പ്രാരംഭഘട്ടം മുതൽ 45 വർഷം സെകട്ടറിയായി പ്രവർത്തിച്ച അഡ്വ.സി.വി. ത്രിവിക്രമൻ വയലാർ രാമവർമ്മയുമായുള്ള വ്യക്തിബന്ധം , വയലാർ ട്രസ്റ്റ് രൂപികരണം , 45 വർഷത്തെ വയലാർ അവാർഡുമായി ബന്ധപ്പെട്ട സംഭവങ്ങൾ എന്നിവ പ്രതിപാദിക്കുന്ന ഓർമ്മക്കുറിപ്പാണ് " ഓർമ്മയുടെ ചില്ലു കൊട്ടാരം " .
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ വയലാർ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ പുസ്തകം പ്രകാശനം ചെയ്തു.
വി.ജെ. ജെയിംസ് പുസ്തകം ഏറ്റുവാങ്ങി. ജോർജ്ജ് ഓണക്കൂർ പുസ്തകം പരിചയപ്പെടുത്തി. ഡോ. കെ.പി പൗലോസ് , ഡോ. ജോൺ പണിക്കർ , കേണൽ രാജീവ് മണാലി എന്നിവർ ഡോ. കെ. ലളിത അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. പ്രൊഫ. ജി. ബാലചന്ദ്രൻ ആമുഖ പ്രസംഗം നടത്തി. കെ.വി. മോഹൻകുമാർ , പി.കെ. ഹരികുമാർ , ഡോ. പി.എസ് ശ്രീകല , സി. അശോകൻ , ബി. സതീശൻ എന്നിവർ പ്രസംഗിച്ചു.
" ഓർമ്മയുടെ ചില്ലു കൊട്ടാരം " വയലാർ ട്രസ്റ്റാണ് പ്രസിദ്ധികരിച്ചിരിക്കുന്നത്.
No comments: