വൈര എന്റർടൈൻമെൻസിന്റെ പാൻ ഇന്ത്യ മൂവി 'മട്ക'യുടെ ലുക്ക് ടെസ്റ്റിനായി നോറ ഫത്തേഹി ഹൈദരാബാദിൽ !



വൈര എന്റർടൈൻമെൻസിന്റെ പാൻ ഇന്ത്യ മൂവി 'മട്ക'യുടെ ലുക്ക് ടെസ്റ്റിനായി നോറ ഫത്തേഹി ഹൈദരാബാദിൽ !


'പാലാസ' ഫെയിം സംവിധായകൻ കരുണ കുമാർ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന 'മട്ക'യിൽ ബോളിവുഡ് നടിയും നർത്തകിയുമായ നോറ ഫത്തേഹി നായികമാരിൽ ഒരാളായി അഭിനയിക്കുന്നു. 'വൈര എന്റർടൈൻമെൻസ്'ന്റെ ബാനറിൽ മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങ് അടുത്തിടെ നടന്നു. വളരെ നിർണായകമായ ഒരു കഥാപാത്രത്തെയാണ് നോറ ഫത്തേഹി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപേ തന്റെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുമായ് ബന്ധപ്പെട്ട് താരം ഇപ്പോൾ ഹൈദരാബാദിലാണ്. ചിത്രത്തിന്റെ ഭാഗമായി നടത്തിയ ലുക്ക് ടെസ്റ്റ് ശേഷം വർക്ക് ഷോപ്പിൽ പങ്കെടുത്തു.




മെഗാ പ്രിൻസ് വരുൺ തേജ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നവീൻ ചന്ദ്ര, കന്നഡ കിഷോർ എന്നിവരാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മീനാക്ഷി ചൗദരിയാണ് ചിത്രത്തിലെ മറ്റൊരു നായിക. 1958 -1982 കാലഘട്ടത്തിൽ നടക്കുന്ന ഒരു കഥയാണ് ചിത്രത്തിന്റെത്. അറുപതുകളിലെ വൈസാഗിനെ ചിത്രീകരിക്കുന്ന കൂറ്റൻ വിന്റേജ് സെറ്റാണ് ചിത്രത്തിനായി ഒരുക്കുന്നത്. ആശിഷ് തേജ പ്രൊഡക്ഷൻ ഡിസൈനറായ ചിത്രത്തിന്റെ കലാസംവിധാനം സുരേഷും ഛായാഗ്രഹണം പ്രിയസേത്തും  നിർവ്വഹിക്കുന്നു. തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള സംഗീതസംവിധായകരിൽ ഒരാളായ ജിവി പ്രകാശ് കുമാറിന്റെതാണ് സം​ഗീതം. കാർത്തിക ശ്രീനിവാസ് ആർ ആണ് എഡിറ്റർ. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യുന്ന 'മട്ക' വരുൺ തേജിന്റെ ആദ്യ പാൻ ഇന്ത്യ സിനിമയാണ്. 


പിആർഒ: ശബരി.

No comments:

Powered by Blogger.