ലിയോയിൽ ഹറോൽഡ് ദാസ് ആയി ആക്ഷൻ ഹീറോ, മാസ്സ് ലുക്കിൽ അർജുൻ സർജ .





ലിയോയിൽ ഹറോൽഡ് ദാസ് ആയി ആക്ഷൻ ഹീറോ, മാസ്സ് ലുക്കിൽ അർജുൻ സർജ .




https://youtu.be/M_x7zq92lc8



ആക്ഷൻ കിംഗ് അർജുന്റെ പിറന്നാൾ ദിനത്തിൽ ലിയോ ടീമിന്റെ ഭാഗമായ അദ്ദേഹത്തിന്റെ ക്യാരക്ടർ ഇൻട്രോ വീഡിയോ റിലീസ് ചെയ്തു. ഹറോൾഡ് ദാസ് എന്ന കഥാപാത്രത്തിൽ കിടിലൻ ഗെറ്റപ്പിലാണ് താരം എത്തുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ലിയോയുടെ വരവിനായി കാത്തിരിക്കുന്ന സിനിമാസ്വാദകർ ആവേശത്തോടെ ഏറ്റെടുക്കുകയാണ് ഓരോ അപ്ഡേറ്റും. കേരളത്തിൽ ഇതുവരെ കാണാത്ത തിയേറ്റർ റിലീസും പ്രൊമോഷൻ പരിപാടികളുമാണ് ഒക്ടോബർ 19ന് റിലീസാകുന്ന ലിയോക്കായി ഒരുങ്ങുന്നത്.


ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽഅണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. 65 ദിവസങ്ങൾ കഴിഞ്ഞാൽ തിയേറ്ററുകളിലെത്തുന്ന ലിയോ കേരളത്തിൽവിതരണത്തിനെത്തിക്കുന്നതു ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയിലറിന്റെ വിജയത്തിന് ശേഷം ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.

No comments:

Powered by Blogger.