ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ട്രയ്ലർ മലയാളത്തിലെ സർവകാല റെക്കോർഡുകളും തകർത്തെറിഞ് പുതു ചരിത്രം കുറിക്കുന്നു .
ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ട്രയ്ലർ മലയാളത്തിലെ സർവകാല റെക്കോർഡുകളും തകർത്തെറിഞ് പുതു ചരിത്രം കുറിക്കുന്നു .
പ്രേക്ഷകരുടെ പ്രിയങ്കരനായ താരം ദുൽഖർ സൽമാൻ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത് ചുമ്മാതല്ലായെന്നു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഓണം റിലീസായെത്തുന്ന കിംഗ് ഓഫ് കൊത്ത. മലയാളത്തിൽ റിലീസ് ചെയ്ത സിനിമകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും ലൈക്കുകളുടെ എണ്ണത്തിലും എതിരാളികളെ നിഷ്പ്രഭമാക്കി കൊത്തയിലെ രാജാവും സംഘവും കുതിച്ചു പായുകയാണ്. 24 മണിക്കൂറിനുള്ളിൽ 13 മില്യണിൽപ്പരം കാഴ്ചക്കാരും 258K ലൈക്കുമാണ് യൂട്യൂബിൽ ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്, ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ് കൊത്തയിലെ ട്രെയ്ലറും. മലയാളത്തിലെ ഒരു സിനിമക്കും ഇതുവരെ ലഭിക്കാത്ത വാൻ വരവേൽപ്പാണ് കിംഗ് ഓഫ് കൊത്ത കരസ്ഥമാക്കുന്നത്.ചിത്രത്തിന്റെ കലാപകാര എന്ന ഗാനം 6 മില്യണിൽപ്പരം കാഴ്ചക്കാരുമായി ഇപ്പോഴും ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രം ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
ദുൽഖർ സൽമാനൊപ്പം ഐശ്വര്യാ ലക്ഷ്മി, ഡാൻസിങ് റോസ് ഷബീർ, പ്രസന്ന, നൈലാ ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, വാടാ ചെന്നൈ ശരൺ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.
Prev Record : KGF 2 malayalam 7.3M 24hrs
King of Kotha : 7.5million n 7 hours
24 hours : 13 million views
No comments: