"സമാധാനം സഹദേവൻ" ഹ്രസ്വ ചിത്രം .

 


"സമാധാനം സഹദേവൻ"


രതീഷ് കക്കോട്ട്, ശേഖർ നാരായൺ, മഹാദേവൻ,കല്യാണി , വൈഷ്ണവി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സുദീപ്. ഇ. എസ്. സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് "സമാധാനം സഹദേവൻ".


https://youtu.be/PfKoxS-S_PY


അശാന്തമായ മനസ്സുമായി സമാധാനം തേടിഅലയുന്നഒരുസാധാരണക്കാരന്റെ കഥയാണിത്. അയാളൊരു പക്ഷേ നമുക്ക് പരിചയമുള്ള ഒരാളാവാം. ചിലപ്പോൾ നമ്മൾത്തന്നെയും ആവാം. ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കാനുള്ളഊന്നുവടിയായിരിക്കണം വിശ്വാസങ്ങൾ.ഒരാളുടെ വിശ്വാസം അയാളുടെയും അയാളുടെ വേണ്ടപ്പെട്ടവരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെങ്കിൽ ആവിശ്വാസത്തന്ചിലകുഴപ്പങ്ങളുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. വാർദ്ധക്യത്തിലേക്കു പ്രവേശിക്കുന്ന 


ഒരാളുടെ ചിന്തകളിലെ ഒറ്റപ്പെടൽ അയാളെ കൊണ്ടെത്തിക്കുന്ന മാനസിക പ്രശ്നങ്ങളിലേക്കും അതുവഴി അയാൾ വീണു പോകുന്ന വിശ്വാസച്ചുഴിയിലേക്കും വെളിച്ചം വീശുകയാണ്ഈസിനിമ.മനുഷ്യബന്ധങ്ങളുടെ ആഴം കുറയുകയും മനുഷ്യരെ വലയിലാക്കാൻ പലതരം വിശ്വാസം തട്ടിപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഏറെ സാമൂഹ്യപ്രസക്തമായ ഒരു വിഷയമാണ് ഈ സിനിമയിലൂടെ ചർച്ച ചെയ്യപ്പെടുന്നത്. പത്രപ്രവർത്തകനും കവിയുമായ അലി കടുകശ്ശേരി രചന നിർവഹിക്കുന്ന "സമാധാനം സഹദേവൻ"


'ഞാൻ ടോക്സ്  ' എന്ന യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ഇതിനോടകം  ജനശ്രദ്ധ നേടിക്കഴിഞ്ഞ ഈ ചിത്രത്തിലെ ഇതിലെ പ്രധാന കഥാപാത്രമായ സഹദേവനെ രതീഷ് കക്കോട്ട് അവതരിപ്പിക്കുന്നു.


ചീഫ് അസോസിയേറ്റ് ഡയറക്ടർ,എഡിറ്റർ-ഷിജിത് രാമൻ, സംഗീതം,ബിജിഎം-റിജോഷ്  ആലുവ, സൗണ്ട് ഡിസൈൻ-ഗണേശ് മാരാർ, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-സുനിൽ പാലക്കാട്,മേക്കപ്പ്-ഹക്കീം,പ്രൊഡക്ഷൻ കൺട്രോളർ-ടിന്റു പ്രേം,അസോസിയേറ്റ് ഡയറക്ടർ-വിനോദ് എം രവി,അസിസ്റ്റന്റ് ഡയറക്ടർ ജിബു ഉസ്മാൻ ,സ്റ്റിൽസ്-സ്റ്റുഡിയോ ഐ വിഷൻ,ഡിസൈൻ-ദിൽരാജ് ദി ഫോർ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.