പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല (63) അന്തരിച്ചു.


 

ആദരാഞ്ജലികൾ .


കോഴിക്കോട്:   പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല (63)അന്തരിച്ചു.കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.


മലപ്പുറം ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. അയ്യായിരത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്.


പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയോടൊപ്പം മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവ്‌മെന്‍റ് അവാർഡ്‌ ലഭിച്ചിട്ടുണ്ട്.

No comments:

Powered by Blogger.