ഹിറ്റ് മേക്കർ സിദ്ദിഖ് ( 63 ) അന്തരിച്ചു.




മലയാള സിനിമയിൽ സംവിധായകൻ , തിരക്കഥാകൃത്ത് , നടൻ , നിർമ്മാതാവ് എന്ന നിലയിൽ പ്രവർത്തിച്ച  സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ അശുപുത്രിലായിരുന്നു അന്ത്യം .






കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽചികിത്സയിലായിരുന്ന സിദ്ദിഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും രാത്രി ഒമ്പത് മണിയോടെ മരണം ഔദ്യോഗികമായിസ്ഥിതികരിക്കുകയായിരുന്നു.


നാളെ (9.8.2023) രാവിലെ 9
മണി മുതൽ 11.30 മണി വരെ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ  സ്റ്റേഡിയത്തിലും തുടർന്ന്  കാക്കനാട് പള്ളിക്കരയിലുള്ള  സ്വവസതിയിലും പൊതുദർശനം ക്രമീകരിച്ചിരിക്കുന്നു. വൈകീട്ട് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ 6.00 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടക്കും.


" റാംജി റാവ് സ്പീക്കിംഗ് " എന്ന മലയാളം ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.  ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ 1986 ൽ " പപ്പൻ പ്രിയപ്പെട്ട പപ്പൻ " എന്ന സിനിമയിലുടെയും തുടക്കം കുറിച്ചു. മോഹൻലാലിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത " ബിഗ് ബ്രദർ " ആയിരുന്നു അവസാനമായി സംവിധാനം ചെയ്ത ചിത്രം .



1954 ഓഗസ്റ്റ് ഒന്നിന് കൊച്ചിയിൽ ഇസ്മയിൽ ഹാജിയുടെയും , സൈനബയുടെയും മകനായി ജനിച്ചു. കളമശ്ശേരി സെന്റ് പോൾസ് കോളേജിലായിരുന്നു കോളേജ് വിദ്യാഭ്യാസം.  1984 മെയ് ആറിന് സജിതയെ വിവാഹം കഴിച്ചു. സുമയ , സാറ ,സുകൂൺ എന്നി മൂന്ന് പെൺമക്കളുണ്ട്.





ഫാസിലിന്റെ അസിസ്റ്റന്റ് സംവിധായകനായി തുടങ്ങി. കൊച്ചിൻ കലാഭവൻ ട്രൂപ്പിലെ സിദ്ദിഖിന്റെയും ലാലിന്റെയും പ്രകടനം കണ്ടാണ് ഫാസിൽ അവരെ സിനിമയിലേക്ക് ക്ഷണിച്ചത്. 

അദ്ദേഹം സംവിധാനം ചെയ്ത ബോഡിഗാർഡ് എന്ന ചിത്രം തമിഴിലേക്ക് " കാവലൻ " എന്ന പേരിൽ സിദ്ദിഖ് തന്നെ റിമേക്ക് ചെയ്തു.  ഈ ചിത്രം ഹിന്ദിയിലേക്കും റിമേക്ക് ചെയ്തു.


1991ൽ ജനപ്രിയ ചിത്രത്തിന്റെ സംവിധായകനുള്ള അവാർഡ് ലഭിച്ചു .2017ൽ ഫ്രുക്രി , 2019 ൽ ബിഗ് ബ്രദർ എന്നി സിനിമകൾ നിർമ്മിച്ചു. വിവിധ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.


സിദ്ദിഖിന്റെ നിര്യാണത്തിൽ മന്ത്രി വി.എൻ വാസവൻ, ലാൽ , ബി. ഉണ്ണികൃഷ്ണൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

SPC

No comments:

Powered by Blogger.