ഗാമ അന്തർദേശീയ ഹ്രസ്വ ചലച്ചിത്ര മേളയിൽ ചലച്ചിത്ര അക്കാദമിയ്ക്ക് വേണ്ടി ബൈജുരാജ് ചേകവർ സംവിധാനം ചെയ്ത എൽ ഐ ബി - ലൈഫ് ഈസ് ബ്യുട്ടിഫുളിന് 5 അവാർഡുകൾ ലഭിച്ചു







ഗാമ അന്തർദേശീയ ഹ്രസ്വ ചലച്ചിത്ര മേളയിൽ ചലച്ചിത്ര അക്കാദമിയ്ക്ക് വേണ്ടി ബൈജുരാജ് ചേകവർ സംവിധാനം ചെയ്ത എൽ ഐ ബി - ലൈഫ് ഈസ് ബ്യുട്ടിഫുളിന് 5 അവാർഡുകൾ ലഭിച്ചു . 


മികച്ച ചിത്രം ( 10001 രൂപയും ശില്പവും പ്രശസ്തി പത്രവും ) മികച്ച സംവിധായകൻ - ബൈജുരാജ് ചേകവർ , മികച്ച കളറിസ്റ്റ് - ലിജു പ്രഭാകർ , മികച്ച വസ്ത്രാലങ്കാരം - രഘുനാഥ് മനയിൽ , മികച്ച കലാസംവിധായകൻ- സുരേഷ്ബാബു നന്ദന എന്നിവർക്കാണ് അവാർഡ് ലഭിച്ചത്  .


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ തിരക്കഥാ മത്സരത്തിൽ അവാർഡ് നേടിയ ഹേമ എസ്‌ ചന്ദ്രേടത്തിന്റെ രചനയെ  ആസ്പദമാക്കി നിർമ്മിച്ച എൽ. ഐ. ബി - ലൈഫ് ഈസ് ബ്യുട്ടിഫുൾ ഒട്ടേറെ രാജ്യാന്തര മേളകളിൽ വിവിധ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങൾ  നേടിയിട്ടുണ്ട് .




പരിസ്ഥിതി കേന്ദ പ്രമേയമായി വരുന്ന ഈ സാങ്കേതികത്തികവുള്ള  ഹ്രസ്വ ചിത്രം  മിനി മോഹൻ , ശശികുമാർ തെന്നല , ഡോക്ടർ ചാന്ദ്നി സജീവൻ , പ്രകാശ് വി പി , ഡോക്ടർ മൃണാളിനി എന്നിവർ ചേർന്നാണ് നിർമ്മിച്ചത് .


അഖിൽ പ്രഭാകർ , ഫെറ ഷിബില ( കക്ഷി അമ്മിണി പിള്ള ഫെയിം ), കൊറിയോഗ്രാഫർ സജ്ന നജാം , ലൈല പോക്കർ , പ്രവീൺ പരമേശ്വർ , പ്രേംരാജ് കായക്കൊടി , സന്തോഷ് സൂര്യ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത് .ബിജി ബാൽ , രാഗേഷ് നാരായണൻ , ദീപു ജോസഫ് , രംഗനാഥ് രവി , ഫസൽ എ ബക്കർ , ലിജു പ്രഭാകർ , സുരേഷ് ബാബുനന്ദന , സുമിൽ ശ്രീധരൻ , രാകേഷ്‌ പാക്കൂ , രഘുനാഥ് മനയിൽ , ശാരദ പാലത്ത് , സെനിത്ത് , മെഹ്ബൂബ് കാലിക്കറ്റ് , പ്രബിരാജ് മൂടാടി , റംഷാദ് മൊകേരി, ശ്രീകല എസ്‌ കുറ്റിപ്പുഴ , മഹേഷ് കമ്മത്ത് എന്നിവരാണ് മറ്റ്  സാങ്കേതിക കലാകാരന്മാർ .


ചിത്രത്തിന്റെ ക്ളൈമാക്സിലെ പ്രളയ രംഗങ്ങളിലൂടെ തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന മലയാളത്തിലെ അപൂർവ്വം ഷോർട്ട് ഫിലിമുകളിലൊന്ന് എന്ന പ്രേക്ഷക വിശേഷണം എൽ ഐ ബി  ഇതിനകം സ്വന്തമാക്കിയിട്ടുണ്ട് .

No comments:

Powered by Blogger.