" കുഞ്ഞോണം " വിഡിയോ ആൽബം ആഗസ്ത് 28 ന് റിലീസ് ചെയ്യും .



" കുഞ്ഞോണം " വിഡിയോ ആൽബം ആഗസ്ത് 28 ന് റിലീസ്  ചെയ്യും.


ഒരു കുഞ്ഞുമനസ്സിന്റെ മധുരിക്കുന്ന ഓണ കിനാവുകളിലൂടെ വയനാടിന്റെ പ്രകൃതി സൗന്ദര്യങ്ങൾ ഒപ്പിയെടുത്ത് തികച്ചും വെത്യസ്ഥവും മനോഹരവുമായ ഒരു വിഡിയോ ആൽബം .





ഗാനരചന , സംവിധാനം പ്രമോദ് കാപ്പാട്സംഗീതം : ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ,ആലാപനം: ദേവനന്ദ ഗിരീഷ്,ക്യാമറ  : ജിതേഷ് ആദിത്യ ചീരാൽ,എഡിറ്റിങ്ങ് : അജിത് മാങ്ങോട്, പ്രൊഡക്ഷൻ കൺട്രോളർ എൽദോ പോത്ത് കെട്ടി, കലാ സംവിധാനം ആൻഡ് മേക്കപ്പ്  അൻസാർ ജാസ്സ, സംവിധാന സഹായി അനിൽകുമാർ മഞ്ഞാ കുഴി,സാങ്കേതിക സഹായം ഷിജു പീറ്റർ .


ശ്രീമൂകാംബികകമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന "കുഞ്ഞോണം" എന്ന ആൽബത്തിൽ പ്രശസ്ത തിരകഥാകൃത്തും സംവിധായകനുമായ പ്രകാശ് വാടിക്കൽ ,  ദേവരാജ്, ആവണി രാഗേഷ് ( സീ കേരളം റിയാലിറ്റി ഷോ ഡ്രാമ ജൂനിയർ പോപ്പുലർ ആക്ട്രസ് വിന്നർ),ശിവാഞ്ജന തുടങ്ങിയവർക്കൊപ്പം ആദിവാസി ഊരിലുള്ളവരും ചേർന്ന് ആണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ആഗസ്റ്റ് 28 ന് ഉത്രാടം നാളിൽ രാവിലെ 10 മണിക്ക് "ആവൂസ്avooss family "എന്ന യൂട്യൂബ് ചാനലിലൂടെ "കുഞ്ഞോണം" പ്രേക്ഷകരിലേക്കെത്തും.


1 comment:

Powered by Blogger.