" ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962'' ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.
" ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962'' ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.
ഉര്‍വ്വശി,ഇന്ദ്രന്‍സ്,സനുഷ,സാഗർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ''ജലധാര പമ്പ് സെറ്റ് - സിന്‍സ് 1962'' എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.മനു മഞ്ജിത് എഴുതിയ വരികൾക്ക് കൈലാഷ് സംഗീതം പകർന്ന് വൈഷ്ണവ് ഗിരീഷ് ആലപിച്ച "കുരുവി പനം കുരുവി,
നിൻ മൊഴിയിൽ....."
എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
https://youtu.be/yqp8lL_Ovn0?si=ajADmu2RVdofyJ0J
ആഗസ്റ്റ് പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ,ജോണി ആന്റണി,ടി ജി രവി,ജയൻ ചേർത്തല, ശിവജി ഗുരുവായൂർ,കലാഭവൻ ഹനീഫ്,സജിൻ,ഹരിലാൽ പി ആർ,ജോഷി മേടയിൽ,വിഷ്ണു ഗോവിന്ദ്, കോഴിക്കോട് ജയരാജ്, പരമേശ്വരൻ പാലക്കാട്, തങ്കച്ചൻ,അൽത്താഫ്,ജെയ്,രാമു മംഗലപ്പള്ളി,ആദിൽ റിയാസ്ഖാൻ, അഞ്ജലി നായർ,നിഷാ സാരംഗ്, സുജാത തൃശ്ശൂർ, തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വണ്ടര്‍ ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സംഗീത ശശിധരന്‍, ആര്യ പൃഥ്വിരാജ്, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷോത്തമൻ നിര്‍വ്വഹിക്കുന്നു.
തിരക്കഥ,സംഭാഷണം- ആശിഷ് ചിന്നപ്പ, പ്രജിന്‍ എം പി, കഥ- സാനു കെ ചന്ദ്രന്‍, സംഗീതം,ബിജിഎം- കൈലാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു കെ തോമസ്, എഡിറ്റര്‍- രതിന് രാധാകൃഷ്ണന്‍, ഗാനരചന-മനു മഞ്ജിത്,ബികെഹരിനാരായണൻ,ഗായകർ-കെ എസ് ചിത്ര, വൈഷ്ണവ്,ഗിരീഷ്,കല-ദിലീപ് നാഥ്, മേക്കപ്പ്- സിനൂപ് രാജ്,കോസ്റ്റ്യൂംസ്-അരുണ്‍ മനോഹര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-രാജേഷ് അടൂര്‍,സൗണ്ട് ഡിസൈന്‍-ധനുഷ് നായനാര്‍,ഫിനാൻസ് കൺട്രോളർ-ശ്രീക്കുട്ടൻ,ഓഡിയോഗ്രാഫി- വിപിന്‍ നായര്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ജോഷി മേടയില്‍,വി എഫ് എക്‌സ്- ശബരീഷ്, ലൈവ് ആക്ഷന്‍ സ്റ്റുഡിയോസ്, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍,പബ്ലിസിറ്റി ഡിസൈന്‍-24 എഎം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് ശേഖർ,വിനോദ് വേണുഗോപാൽ,
പി ആര്‍ ഒ- എ എസ് ദിനേശ്.
No comments: