ചരിത്രം കുറിച്ച് 'ജയിലർ' ബോക്സ് ഓഫീസ് അഡ്വാൻസ് ബുക്കിംഗ്; 1400 രൂപയ്ക്ക് FDFS ടിക്കറ്റുകൾ, യുഎസ്എ പ്രീമിയറിനായി വിറ്റത് 18,000 ടിക്കറ്റുകൾ .
ചരിത്രം കുറിച്ച് 'ജയിലർ' ബോക്സ് ഓഫീസ് അഡ്വാൻസ് ബുക്കിംഗ്; 1400 രൂപയ്ക്ക് FDFS ടിക്കറ്റുകൾ, യുഎസ്എ പ്രീമിയറിനായി വിറ്റത് 18,000 ടിക്കറ്റുകൾ .
പ്രേക്ഷകരേവരും ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം 'ജയിലർ' ഓഗസ്റ്റ് പത്തിന് വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുകയാണ്. രജനി സിനിമകള്‍ പ്രേക്ഷകർക്ക് എക്കാലവും ഉത്സവമാണ്. ആ പതിവ് ഇക്കുറിയും തെറ്റിയിട്ടില്ലെന്ന രീതിയിലാണ് വാർത്തകള്‍ പുറത്തുവരുന്നത്. 'ജയിലറി'ലൂടെ ബോക്സ് ഓഫീസ് ഭരിക്കാൻ തന്നെ തീരുമാനിച്ചുറപ്പിച്ചാണ് തലൈവരുടെ വരവ്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനിക്ക് പുറമെ മോഹൻലാൽ, ജാക്കി ഷ്റോഫ്, ശിവ രാജ്കുമാർ, രമ്യ കൃഷ്ണൻ, തമന്ന ഭാട്ടിയ, വിനായകൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ആക്ഷൻ, സസ്‌പെൻസ്, നർമ്മം എല്ലാം നിറച്ചൊരു ടോട്ടൽ എന്‍റര്‍ടെയ്നർ തന്നെയാണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇതിനകം യുട്യൂബിൽ 14 മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലറിന് ലഭിച്ചിട്ടുള്ളത്.
തലൈവരുടെ വേറിട്ട വേഷപകർച്ച തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതോടെ ബാംഗ്ലൂർ മൾട്ടിപ്ലെക്സുകളിൽ 800 മുതൽ 1400 രൂപ വരെ ടിക്കറ്റ് നിരക്കിൽ പുലർച്ചെ 6 മണിക്കുള്ള ഷോയുടെ ടിക്കറ്റുകള്‍ വിറ്റുപോയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ചിത്രം തമിഴ്‌നാട്ടിൽ ഗംഭീര ഓപ്പണിംഗ് രേഖപ്പെടുത്തുമെന്നാണ് സൂചന. കൂടാതെ ലോകമെമ്പാടുമുള്ള ഓപ്പണിംഗ് 50 - 60 കോടി രൂപയിൽ വരുമെന്നും ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്.
മുത്തുവേൽ പാണ്ഡ്യൻ എന്ന പോലീസുകാരനായി രജനികാന്ത് എത്തുമ്പോള്‍ മാത്യു എന്ന കഥാപാത്രമായാണ് മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നത്. 'അണ്ണാത്തെ'യാണ് രജനികാന്തിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
'ജയിലറി'ൽ പ്രതിഫലമായി സൂപ്പർസ്റ്റാർ 110 കോടി രൂപയാണ് വാങ്ങിയിട്ടുള്ളതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 225 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് ലഭിക്കുന്ന വിവരം. വെങ്കി റിവ്യൂസിന്‍റെ റിപ്പോർട്ട് അനുസരിച്ച്, ചിത്രത്തിന്‍റെ യുഎസ്എ പ്രീമിയർ അഡ്വാൻസ് ബുക്കിംഗിൽ 17,919 ടിക്കറ്റുകൾ വിറ്റഴിച്ച് മൂന്ന് കോടിയിലേറെ രൂപ കളക്ട് ചെയ്തതിട്ടുമുണ്ട്. വിജയ് നായകനായെത്തിയ 'ബീസ്റ്റി'ന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലർ' രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ്.
സൺ പിക്ചേഴ്സിന്‍റെ ബാനറിലെത്തുന്ന സിനിമയുടെ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ജയിലറിന്‍റെ കേരളത്തിലെ വിതരണാവകാശംസ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് വഴിയാണ് കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്.
No comments: