" സമാറ " ആഗസ്റ്റ് 11ന് തീയേറ്ററുകളിലേക്ക്.


 

റഹ്മാൻ നായകനായനാകുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രമായ സമാറയുടെ തമിഴ് പോസ്റ്റർ പുറത്തിറങ്ങി. നടൻ വിജയ് സേതുപതി ആണ് പോസ്റ്റർ പുറത്തിറക്കിയത്. ആഗസ്റ്റ് 11ന് "സമാറ" ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ എത്തും. 


പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ്  രചനയും സംവിധാനവും നിർവഹിച്ച ചിത്രം പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ,അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സയൻസ് ഫിക്ഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്.  ചിത്രത്തിൻ്റെ ട്രെയിലറിന് മികച്ച സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരുന്നത്. ട്രെയിലർ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഇതിലെ അണിയറ പ്രവർത്തകരും താരങ്ങളും ചേർന്ന് ഒരു ക്യാമ്പയിൻ ഒരുക്കിയിരുന്നു.  അതുപോലെതന്നെ വ്യത്യസ്തമായ പുതുമ നിറഞ്ഞ ഒരു ട്രെയിലർ തന്നെ ആയിരുന്നു സമാറയുടെത്. ചിത്രത്തിന്റേത് ആയി ഇറങ്ങുന്ന പോസ്റ്ററുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടുന്നവ ആണ്. കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ഫിലിംസ് ആണ്.


 ഹിന്ദിയിൽ "ബജ്രംഗി ബൈജാൻ", ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2  എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, തമിഴ് നടൻ ഭരത്, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം  വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

 കുളു- മണാലി, ധർമ്മശാല, ജമ്മു കാശ്മീർ എന്നിവടങ്ങളിലായാണ്  ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

 

ഛായാഗ്രഹണം സിനു സിദ്ധാർത്ഥ് ,പശ്ചാത്തലസംഗീതം ഗോപി സുന്ദർ,മ്യൂസിക് ഡയറക്ടർ :ദീപക് വാരിയർ,എഡിറ്റർ :ആർ ജെ പപ്പൻ, സൗണ്ട് ഡിസൈൻ : അരവിന്ദ് ബാബു , കോസ്റ്റ്യൂം. :മരിയ സിനു .ഇവരുടെ ആദ്യ സിനിമാ സംരംഭം കൂടിയാണ് "സമാറ".

No comments:

Powered by Blogger.