VT14; മെഗാ പ്രിൻസ് വരുൺ തേജിനൊപ്പം നോറ ഫത്തേഹി.
VT14; മെഗാ പ്രിൻസ് വരുൺ തേജിനൊപ്പം നോറ ഫത്തേഹി.
വൈര എന്റർടൈന്മെന്റ്സിന്റെ ബാനറിൽ മോഹൻ ചെറുകുരി, ഡോ.വിജേന്ദർ റെഡ്ഢി തീങ്കല എന്നിവർ നിർമിച്ച് പലാസ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കരുണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെഗാ പ്രിൻസ് വരുണിന്റെ പതിനാലാം ചിത്രം. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രം വരുൺ തേജിന്റെ കരിയറിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രം കൂടിയാകും.
മീനാക്ഷി ചൗധരി ചിത്രത്തിൽ നായികയായി എത്തുന്നു. നോറ ഫത്തേഹിയും ചിത്രത്തിന്റെ ഭാഗമാകുന്നു. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് നോറ അവതരിപ്പിക്കുന്നത്. ഒരു സ്‌പെഷ്യൽ ഗാനത്തിലും നോറ എത്തുന്നുണ്ട്.
വിശാഖപ്പെട്ടണത്തിൽ 1960 കാലഘട്ടത്തിലാണ് ചിത്രം ഒരുങ്ങുന്നത്. അറുപതുകളുടെ ഫീൽ കിട്ടാനായുള്ള കഠിന ശ്രമത്തിലാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ. ഹൈദരാബാദിൽ 27ന് ചിത്രത്തിന്റെ ലോഞ്ചിങ്ങ് ചടങ്ങുകൾ നടക്കും. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അന്ന് പ്രഖ്യാപിക്കും. പി ആർ ഒ - ശബരി
No comments: