ഫീൽ ഗുഡ് കുടുംബ ചിത്രം " Voice of സത്യനാഥനുമായി " ദിലീപ് - റാഫി ടീം.
Saleem P.Chacko.
cpK desK .
ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി തിരക്കഥയെഴുതി സംവിധാനം ചെയ്ത " Voice of സത്യനാഥൻ " തിയേറ്ററുകളിൽ എത്തി.
മൂന്ന് വർഷങ്ങൾക്ക് ശേഷം കൃത്യമായി പറഞ്ഞാൽ 2019 ഡിസംബർ 25ന് "മൈ സാന്റ " ഇറങ്ങിയശേഷം ദിലീപ് നായകൻ ആയുള്ള ഒരു ചിത്രം തിയേറ്ററിൽ എത്തിയിട്ടില്ല.
നാക്കിന്റെപിഴകൊണ്ട്പെരുവഴിയിലായ സത്യനാഥന്റെ കഥയാണിത്. സത്യനാഥൻ അറിയാതെ തന്നെ അയാൾപറയുന്നതെല്ലാംഅബദ്ധമായി മാറുന്നു.പൊട്ടിച്ചിരിപ്പിച്ചും കണ്ണീർ പടർത്തിയും സത്യനാഥൻ കുടുംബ പ്രേക്ഷകരെആകർഷിക്കുന്നു. ദിലീപ് കോമഡികൾ വീണ്ടും തിയേറ്ററുകളിൽ ശ്രദ്ധേയമാകുന്നു.
ജോജു ജോര്‍ജ്, അനുപംഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി.നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,അംബികമോഹൻതുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം അനുശ്രീ അതിഥിതാരമായും പ്രത്യക്ഷപ്പെടുന്നു.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽഎന്നിവര്‍ ചേര്‍ന്നാണ് ചിത്രംനിര്‍മ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസർ-രോഷിത് ലാൽ വി 14 ലവൻ സിനിമാസ്, പ്രിജിൻ ജെ പി,ജിബിൻ ജോസഫ്കളരിക്കപ്പറമ്പിൽ (യു ഏ ഇ).ഛായാഗ്രഹണം-സ്വരുപ് ഫിലിപ്പ്,സംഗീതം-അങ്കിത് മേനോൻ,എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, കല സംവിധാനം-എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്,മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍-മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍,ഡിജിറ്റൽ മാർക്കറ്റിംഗ്-മാറ്റിനി ലൈവ്, സ്റ്റിൽസ്-ശാലു പേയാട്, ഡിസൈന്‍-ടെൻ പോയിന്റ്, പി.ആർ. ഓമാർ പ്രതീഷ് ശേഖർ , എ.എസ് ദിനേശ്.
സിദ്ദിഖിന്റെ തബല വർക്കിയും , ജോണി ആന്റണിയുടെ പഞ്ചായത്ത് പ്രസിഡന്റ് ക്ലീറ്റസ് ചെമ്പലിയൂരും, ജോജു ജോർജ്ജിന്റെ ബാലനും പ്രേക്ഷക ശ്രദ്ധ നേടി. അഭിരാം രാധാകൃഷ്ണന്റെ പോലീസ് വേഷം ശ്രദ്ധേയം.റാഫി സിനിമകളിലെ തമാശകൾ പ്രേക്ഷകർ സ്വീകരിക്കുന്നുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ . എല്ലാ തിയേറ്ററുകളിലും കുടുംബ പ്രേക്ഷകരുടെ സാന്നിദ്ധ്യം ഉണ്ട്.
No comments: