നന്ദമുരി കല്യാൺ രാം, പ്രദീപ് ചിലുകുരി, അശോക് വർധൻ മുപ്പ, സുനിൽ ബാലുസു, അശോക ക്രിയേഷൻസ്, എൻ ടി ആർ ആർട്‌സ് ചിത്രം #NKR21 അന്നൗൻസ് ചെയ്തു.
നന്ദമുരി കല്യാൺ രാം, പ്രദീപ് ചിലുകുരി, അശോക് വർധൻ മുപ്പ, സുനിൽ ബാലുസു, അശോക ക്രിയേഷൻസ്, എൻ ടി ആർ ആർട്‌സ് ചിത്രം #NKR21 അന്നൗൻസ് ചെയ്തു.
നന്ദമുരി കല്യാൺ രാം പുതുമുഖ സംവിധായകരെ മുന്നോട്ട് കൊണ്ടുവരുന്നതിൽ പ്രധാനിയാണ്. ഇപ്പോഴിതാ തന്റെ ഇരുപത്തിയൊന്നാം ചിത്രം പ്രഖ്യാപിച്ചു. പ്രദീപ് ചിലുകുരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അന്നൗൻസ്‌മെന്റ് നന്ദമുരി കല്യാൺ രാമിന്റെ പിറന്നാൾ ദിനത്തിലാണ് നടന്നത്.
ഫീൽ ഗുഡ് റോം - കോം ചിത്രം 'അല എല' എന്ന ചിത്രത്തിന് ശേഷം അശോക ക്രിയേഷൻസ് തിരിച്ചുവരുന്ന വമ്പൻ പ്രോജക്ട് ആയിട്ടാണ് വരുന്നത്. മുപ്പ വെങ്കയ്യ ചൗധരി അവതരിപ്പിക്കുന്ന ചിത്രം അശോക ക്രിയേഷൻസിന്റെ ബാനറിൽ അശോക് വർധൻ മുപ്പ, സുനിൽ ബാലുസു എന്നിവർ നിർമിക്കുന്നു.
ആദ്യ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷവും കുറച്ചധികം സമയമെടുത്താണ് അശോക ക്രിയേഷൻസ് രണ്ടാം ചിത്രവുമായി എത്തുന്നത്. തുടർന്നും നന്ദമുരി കല്യാൺ രാമുമായി സഹകരിക്കാൻ തയ്യാറാവുകയാണ് അശോക ക്രിയേഷൻസ്.
നന്ദമുരി കല്യാൺ രാമിന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ ചിത്രം കൂടിയാകും ഇത്. ഗംഭീരമായ അഭിനേതാക്കളും അണിയറപ്രവർത്തകരും കൊണ്ട് സമ്പന്നമാകും ചിത്രം.
പോസ്റ്ററിലൂടെ ഒരു മുഴുനീള ആക്ഷൻ എന്റർടെയിനർ ആയി മാറും ചിത്രം. ഇതുവരെ കാണാത്ത ഒരു വ്യത്യസ്ത ഗെറ്റപ്പിലാകും കല്യാൺ രാം ചിത്രത്തിൽ എത്തുന്നത്. ഡെവിൾ എന്ന ചിത്രത്തിന് ശേഷം കല്യാൺ രാം ചെയ്യുന്ന ചിത്രം കൂടിയാകും ഇത്. തിരക്കഥ - ഹരി കൃഷ്ണ ബന്ധാരി. ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറപ്രവർത്തരെയും വിവരങ്ങൾ ഉടൻ പുറത്തുവിടും. പി ആർ ഒ - ശബരി
No comments: