പ്രണയം + പാർട്ടി സ്വാധീനം + ക്ഷുഭിത യൗവ്വനം = Journey of Love 18+ " .





Rating : 3.5 / 5.

സലിം പി. ചാക്കോ

cpK desK .


നസ്ലൻ കെ. ഗഫൂറിനെ നായകനാക്കി അരുൺ ഡി. ജോസ് സംവിധാനം ചെയ്ത " Journey of Love 18+ " തിയേറ്ററുകളിൽ എത്തി. 


2009ൽ വടകരയിലെ ഒരു പാർട്ടിഗ്രാമത്തിൽ നടക്കുന്ന കഥയാണിത്. ഗവ. പോളിടെക്നിക്ക് വിദ്യാർത്ഥിയും എസ്. എഫ്. കെ പ്രവർത്തകനുമാണ് അഖിൽ ദിനേശൻ ( നസ്ലൻ കെ. ഗഫൂർ ) . സി.പി.കെ ( എസ് ) ലോക്കൽ സെക്രട്ടറി മണപ്പള്ളി രവീന്ദ്രന്റെ ( മനോജ് കെ.യു) മകളാണ് ആതിര രവീന്ദ്രൻ ( മീനാക്ഷി ദിനേശ്  ). അഖിലും , ആതിരയും തമ്മിലുള്ള പ്രണയം വീട്ടുകാർ അറിഞ്ഞതോടെ അവർ ഒളിച്ചോടാൻ തിരുമാനിക്കുന്നു. ഇവർക്ക് സഹായി എത്തുന്നത് ആ നാട്ടിൽ നിന്ന് ഒളിച്ചോടി വിവാഹം കഴിച്ച് വിപ്ലവം സൃഷ്ടിച്ച രാജേഷാണ് ( ബിനു പപ്പു). ഇവർക്ക് സഹായികളായി അഖിലിന്റെരണ്ട്സുഹൃത്തുക്കളുമുണ്ട്.  ഇവരുടെ പ്ലാനിങ്ങിലുടെ അവർ ചെന്ന് ചാടുന്ന പ്രശ്നങ്ങളാണ് സിനിമയുടെ പ്രമേയം .


"ജോ ആന്റ് ജോ " എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിഖില വിമൽ ,സാഫ് ബ്രോസ് ,ശ്യാം മോഹൻ,കുമാർ സുനിൽ,ബാബു അന്നൂർ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ഫലൂദ എന്റര്‍ടെയ്ന്‍മെന്റ്, റീൽസ് മാജിക്ക് എന്നി ബാനറിൽ അനുമോദ് ബോസ്,മനോജ് മേനോൻ,ഡോക്ടർ ജിനി കെ ഗോപിനാഥ്,ജി പ്രജിത് എന്നിവർചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ,സുഹൈൽ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് "മദനോത്സവം" എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ  ക്രിസ്റ്റോ സേവ്യർ സംഗീത സംവിധാനം നിർവഹിക്കുന്നു. എ ഡി ജെ,രവീഷ് നാഥ് എന്നിവർ ചേർന്ന്തിരക്കഥ സംഭാഷണമെഴുതുന്നു.എഡിറ്റർ-ചമന്‍ ചാക്കോ, പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യർ,പ്രൊഡക്ഷന്‍ ഡിസൈനർനിമേഷ്താനൂര്‍,പ്രൊഡക്ഷന്‍കണ്‍ട്രോളർഷാഫിചെമ്മാട്,കോസ്റ്റ്യൂം ഡിസൈനർ-സുജിത് സി എസ്, മേക്കപ്പ്-സിനൂപ്‌രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടന്‍ ധനേശന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-റെജിവൻ അബ്ദുള്‍ ബഷീര്‍,ഡി ഐ-ലിജു പ്രഭാകരൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ,സ്റ്റിൽസ്-അര്‍ജുന്‍ സുരേഷ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ. 


2009 കാലഘട്ടം അവതരിപ്പിക്കുബോൾ കീപാഡ് മൊബൈൽ ഫോൺ ബൈക്ക് , കാർ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നത് കാണാം . ആദ്യമായി നായകനായി എത്തിയ നസ്ലെൻ കെ. ഗഫൂർ തന്റെ വേഷം മികവുറ്റതാക്കി.ബിനു പപ്പുവിന്റെ രാജേഷും, നിഖില വിമലിന്റെ മജിസ്ട്രേറ്റ് സോണിയും , മാത്യൂ തോമസിന്റെ ദീപക്കും, രാജേഷ് മാധവന്റെ അഡ്വ . സതീശനും പ്രേക്ഷകശ്രദ്ധ നേടി.


വടകരയുടെ സംഭാഷണശൈലി ചിത്രത്തിന് മാറ്റ് കൂട്ടി. നാച്യുറലായ അഭിനയവും സംഭാഷണങ്ങളും ശ്രദ്ധേയം. ഒളിച്ചോട്ടവും തുടർ തമാശകളും അവതരിപ്പിക്കുമ്പോൾ തന്നെ സമൂഹത്തിലെ ചില നേതാക്കളുടെ മനസ്സിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി കൂടി അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നു.പാർട്ടി സ്വാധീനവും ക്ഷുഭിത യൗവ്വനവുമെല്ലാം ഭംഗിയായിഅടയാളപ്പെടുത്തിയിരിക്കുന്നു. " Journey of Love 18+ " എന്ന പേരിൽ തന്നെ എല്ലാമുണ്ട്.




No comments:

Powered by Blogger.