നാടക- ദൃശ്യമാധ്യമ - ചലച്ചിത്ര സംസ്ഥാനതല ശില്പശാല.



നാടക- ദൃശ്യമാധ്യമ - ചലച്ചിത്ര സംസ്ഥാനതല ശില്പശാല.


തിരുവനന്തപുരം : സ്വാതന്ത്ര്യ സേനാനിയും പത്രാധിപരും നാടക-ചലച്ചിത്ര അഭിനേതാവും സാഹിത്യകാരനുമായിരുന്ന കാമ്പിശേരി കരുണാകരന്റെ ജന്മശതാബ്ദിആചരണത്തോടനുബന്ധിച്ച് സംസ്ഥാനതല നാടക-ദൃശ്യമാധ്യമ-ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ആദ്യവാരത്തിൽ കൊല്ലത്ത് നടക്കുന്ന ശില്പശാലയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 18  മുതൽ 35 വയസുവരെയുള്ളവർക്കാണ് വിവിധ മേഖലകളിലെ പ്രതിഭകൾ നയിക്കുന്ന ശില്പശാലയിലേക്ക് പ്രവേശനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. പ്രവേശനം സൗജന്യം. ഓരോ മേഖലകളിലേക്കും പ്രത്യേകം അപേക്ഷ നല്‍കേണ്ടതാണ്. കവറിന് പുറത്ത് ഏത് വിഭാഗത്തിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് സൂചിപ്പിച്ചിരിക്കണം.


പ്രവൃത്തിപരിചയവും അഭിരുചിയും വ്യക്തമാക്കുന്ന ബയോഡേറ്റ സഹിതം ജൂലൈ 31നകം സെക്രട്ടറി, കാമ്പിശേരി കരുണാകരന്‍ ലൈബ്രറി, ജനയുഗം, കടപ്പാക്കട പി ഒ, കൊല്ലം-691008 എന്ന വിലാസത്തിലോ kambisserylibrary@gmail.com എന്ന ഇ-മെയിലിലോ ലഭിക്കേണ്ടതാണ്.


റഹിം പനവൂർ

ഫോൺ : 9946584007

No comments:

Powered by Blogger.