ആകാശ് പുരിയും വെട്രിയും നായകരാവുന്ന പാൻ ഇന്ത്യൻ ചിത്രം "അന്ത: അസ്തി പ്രാരംഭ:"; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.


 

ആകാശ് പുരിയും വെട്രിയും നായകരാവുന്ന പാൻ ഇന്ത്യൻ ചിത്രം "അന്ത: അസ്തി പ്രാരംഭ:"; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.




തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥിൻ്റെ മകനുംയുവതാരവുമായ ആകാശ് പുരി, തമിഴ് താരം വെട്രി എന്നിവർ നായകരാവുന്ന പാൻ ഇന്ത്യൻ ചിത്രം "അന്ത: അസ്തി പ്രാരംഭ:"യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രം കെ.ഷമീർ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷബീർ പത്താൻ ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ഒരുങ്ങുന്നത്. താരനിർണ്ണയം പുരോഗമിക്കുന്ന ചിത്രത്തിൽ നാസർ, അടക്കം തെലുങ്ക്, തമിഴ്, കന്നഡ താരങ്ങൾ അണിനിരക്കുന്നതിനോടൊപ്പം ബേബി വിഷ്ണുമായ ധൻജിത്ത്, രഞ്ജിത്ത് ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു. മലയാളത്തിൽ നിന്നുള്ള നായികയാവും ചിത്രത്തിൽ വേഷമിടുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഒക്ടോബർ ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ പാലക്കാട്, കൊച്ചി,ഉടുമൽ പേട്ട,ചെന്നൈ എന്നിവിടങ്ങളാണ്.




രജീഷ് രാമൻ ഛായാ​ഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം താഹിർ ഹംസയാണ് കൈകാര്യം ചെയ്യുന്നത്. ദിലീപ് കുറ്റിച്ചിറ, സുഹൈൽ സുൽത്താൻ, കെ ഷെമീർ എന്നിവരുടെ വരികൾക്ക് യൂനസിയോ ആണ് സംഗീതം നൽകുന്നത്. പ്രൊജക്ട് ഡിസൈനർ: പി ശിവപ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, ക്രിയേറ്റീവ് കോൺട്രിബ്യൂടർ: അമീർ കൊച്ചിൻ, പ്രൊജക്ട് കോർഡിനേറ്റർ: ബോണി അസ്സനാർ, മാർട്ടിൻ ജോർജ് അറ്റവേലിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉനൈസ് എസ്, അസോസിയേറ്റ് ഡയറക്ടർ: ഷെഫിൻ സുൽഫിക്കർ, ആക്ഷൻ: റോബിൻ ടോം, വി.എഫ്.എക്സ്: മഡ്ഡ്ഹൗസ്, പി.ആർ.ഒ: പി ശിവപ്രസാദ്, ഹരീഷ് എ.വി, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്സ്, ട്രെൻഡി ടോളി, ഡിസൈൻസ്: രാഹുൽ രാജ്, ക്രിയേറ്റീവ് കോൺസപ്റ്റ്സ്: മാജിക് മൊമെന്റ്സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ബി. ജീവൻ റെഡ്ഡി സംവിധാനം ചെയ്ത റൊമാന്റിക് - ആക്ഷൻ ചിത്രമായ 'ചോർ ബസാർ' ആണ് ആകാശിൻ്റെതായി പുറത്തിറങ്ങാനുള്ള ചിത്രം. തമിഴിൽ വലിയ വിജയവുമായി പ്രദർശനം നടത്തുന്ന 'ബംബർ' ആണ് വെട്രിയുടെ ചിത്രം. ഒരു ജാതി മനുഷ്യൻ, പ്രൊഡക്ഷൻ നമ്പർ 2 എന്നീ ചിത്രങ്ങൾക്ക് ശേഷം കെ.ഷമീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണിത്.

No comments:

Powered by Blogger.