പൊളിറ്റിക്കൽ ആക്ഷേപ ഫാന്റസി ആക്ഷൻ ചിത്രമാണ് ശിവ കാർത്തികേയന്റെ" മാവീരൻ " .
സലിം പി. ചാക്കോ
cpK desK .
ശിവ കാർത്തികേയൻ, അദിതി ശങ്കർ , എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന " മാവീരൻ " തിയേറ്ററുകളിൽ എത്തി.
സത്യയായി ശിവകാർത്തികേയനും, നിളയായി അദിഥി ശങ്കറും , സത്യയുടെ അമ്മ ഈശ്വരിയായി സരിതയും, മന്ത്രി എം.എൻ ജയകോടിയായി മിസ്കിനും , മന്ത്രിയുടെ പേഴ്സൺ സ്റ്റാഫായി സുനിലും , സത്യയുടെ സഹോദരിയായി മോനിഷ ബ്ലസിയും, മെയിന്റനസ് സ്റ്റാഫായി യോഗി ബാബുവും അഭിനയിക്കുന്നു. ദിലീപനും ഈ ചിത്രത്തിൽ വേഷമിടുന്നു. കഥാപാത്രത്തെ പോലെ പ്രധാന്യമുള്ള വോയിസ് കാസ്റ്റ് നൽകുന്നത് നടൻ വിജയ് സേതുപതിയാണ്. ഇത് സിനിമയുടെ ഹൈലൈറ്റുമാണ് .
സർക്കാരിന്റെ വിരോധാഭാസ നീക്കത്തോടെയാണ് സിനിമയുടെ തുടക്കം. സത്യ ( ശിവ കാർത്തികേയൻ ) ഉൾപ്പടെയുള്ള ചേരി നിവാസികൾക്ക് ഫ്ലാറ്റിലേക്ക്മാറാൻനിർബന്ധിതരാവുന്നു. താമസിയാതെ ഫ്ലാറ്റ് മോശമായി നിർമ്മിച്ചതാണെന്ന് അവർ മനസിലാക്കുന്നു.ഡോർഹാൻഡിലുകൾ ഒടിയുന്നു, ചുവരുകളിൽ നിന്ന് പെയിന്റ് അപ്രത്യക്ഷമാവുന്നു. ഭിത്തികളിൽ വിള്ളലുകൾ രൂപപ്പെടുന്നു. സത്യയുടെ അമ്മ ( സരിത ) പെട്ടെന്ന് പ്രതികരിക്കുന്ന കൂട്ടത്തിലാണ്. ധീരനായ യോദ്ധാവായി സത്യ മാറുന്നു. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാനും ജനങ്ങൾക്ക് വേണ്ടി പോരാടനും ശ്രമിക്കുന്നു. ഫ്ലാറ്റ് നിർമ്മാണം മോശമാക്കിയത് മന്ത്രി എം.എൻ ജയക്കോടിയുടെ ( മിസ്കീൻ ) രോഷത്തിനും സത്യ ഇരയാകുന്നു .
ഭീരുവായ കാർട്ടുണിസ്റ്റിന് തന്റെ ഉള്ളിലെ സൂപ്പർ ഹീറോയെ പുറത്ത് കൊണ്ടുവരാനും സംഭവിക്കാൻ പോകുന്ന ദുരന്തത്തിൽ നിന്ന് തന്റെ ജനങ്ങളെ രക്ഷിക്കാൻ കഴിയുമോ ഇതാണ് സിനിമ പറയുന്നത്.
ഒന്നാം പകുതി മൂർച്ചയുള്ളതും നർമ്മ ബോധമുള്ളതുമായ സാമൂഹിക വ്യാഖ്യാനം നൽകി. കെട്ടിടത്തിന്റെ പാച്ച് വർക്കുകൾ ചെയ്യാൻ എത്തുന്ന കൂലിപണിക്കാരനായി യോഗി ബാബു , ഉത്തരേന്ത്യയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തന്റെ ജോലി ഏറ്റെടുക്കുന്നുവെന്ന് മനസിലാക്കുന്ന ഒരു തമിഴ് തൊഴിലാളി കഥാപാത്രം ഗംഭീരമായി.
നിലവിലെരാഷ്ട്രീയസാഹചര്യത്തിനെതിരെയുള്ള രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് ഈ സിനിമ എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ശാന്തി ടാക്കീസിന്റെ ബാനറിൽ അരുൺ വിശ്വമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഭരത് ശങ്കർ സംഗീതവും, ഫിലോമിൻ രാജ് എഡിറ്റിംഗും നിർവഹിക്കുന്നു.
No comments: