കോമഡി പശ്ചാത്തലത്തിൽ " കുറുക്കൻ " .



Director       : Jayalal Divakaran 
Genre           : Comedy 
Platform      : Theatre.
Language    : Malayalam
Time             : 124 minutes 

Rating          : 3 / 5 .      

Saleem P.Chacko.

cpK desK .



വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുക്കന്‍' .


സി.ഐ ദിനേശൻ കെ.റ്റിയായി വിനീത്  ശ്രീനിവാസൻ വിചിത്രനായ സർക്കിൾ ഇൻസ്പെകടറായി അഭിനയിക്കുന്നു. സോഷ്യൽ മീഡിയായിൽ സജീവമായ നീതുവിന്റെ കൊലപാതകമാണ് സിനിമയുടെ പ്രമേയം.  ഹരിയാണ് ( ഷൈൻ ടോം ചാക്കോ) പ്രധാന പ്രതി. പലപ്പോഴും കോടതി മുറികളിൽ പോലീസിന് വേണ്ടി കള്ളസാക്ഷി പറയുന്ന കൃഷ്ണൻ രാജശേഖരനായി ( ശ്രീനിവാസൻ ) വേഷമിടുന്നു.


വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൽ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ,ജോജി ജോണ്‍, അശ്വത് ലാല്‍,ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്,മാളവിക മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍ തുടങ്ങിയവരും ഈ ചിത്രത്തിൽ  അഭിനയിക്കുന്നു.


ജിബു ജേക്കബ് ഛായാഗ്രഹണം നിർവഹിക്കുന്നു.മനോജ് റാംസിംഗ് തിരക്കഥ സംഭാഷണമെഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജാ സംഗീതം  പകരുന്നു. എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍,കോസ്റ്റ്യൂം-സുജിത് മട്ടന്നൂര്‍, മേക്കപ്പ്-ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസൈനുദ്ദീൻ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷെമീജ് കൊയിലാണ്ടി,സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി,പരസ്യക്കല-കോളിൻസ് ലിയോഫിൽ,വിതരണം-വർണ്ണച്ചിത്ര ബിഗ്സ്ക്രീൻ .


ശ്രീനിവാസൻ പൂർണ്ണ ആരോഗ്യത്തോടെവെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നതിൽ സന്തോഷം .


No comments:

Powered by Blogger.