എം.മോഹനൻ്റെ " ഒരു ജാതി ജാതകം " ജൂലൈ ഒമ്പതിന് തുടങ്ങും. വിനീത് ശ്രീനിവാസനും ,ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ.


 എം.മോഹനൻ്റെ  " ഒരു ജാതി ജാതകം "  ജൂലൈ ഒമ്പതിന് തുടങ്ങും. വിനീത് ശ്രീനിവാസനും ,ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ. 


അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " ഒരു ജാതി ജാതകം " . വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ ഈ ചിത്രം നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെജൂലൈ ഒമ്പത് ഞായറാഴ്ച കൊച്ചിയിൽ ആരംഭിക്കുന്നു,


ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ഗോദ എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥ രചിക്കുന്നത്.


വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ , അജു വർഗീസ്, മൃദുൽ നായർതുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നു.മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു.വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.എഡിറ്റിംഗ് -രഞ്ജൻ ഏബ്രഹാം.കലാസംവിധാനം - ജോസഫ് നെല്ലിക്കൽ .മേക്കപ്പ് - ഷാജി പുൽപ്പള്ളി.കോസ്റ്റ്യൂം. ഡിസൈൻ - സുജിത് മട്ടന്നൂർ.ക്രിയേറ്റീവ് കോൺടി ബ്യൂട്ടർ - സുരേഷ് ഇരിങ്ങൽ.നിർമ്മാണ നിർവഹണം - ഷെമീജ് കൊയിലാണ്ടി. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - സൈനുദ്ദീൻ.


കണ്ണൂരാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു പ്രധാന ലൊക്കേഷൻ.കൊച്ചിയിലും കണ്ണൂരിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.


വാഴൂർ ജോസ്.

No comments:

Powered by Blogger.