ബിജു മേനോൻ ,വിഷ്ണു മോഹൻ ചിത്രം തുടങ്ങി.
ബിജു മേനോൻ ,വിഷ്ണു മോഹൻ ചിത്രം തുടങ്ങി.
ബിജു മേനോൻ, അനു മോഹൻ, നിഖില വിമൽ, ഹക്കിം ഷാജഹാൻ, സിദ്ധിഖ്,രഞ്ജി പണിക്കർ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി 'മേപ്പടിയാൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ തിരക്കഥയെഴുതി എഴുതി സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രത്തിന്റ പൂജയും സ്വിച്ചോൺ കർമ്മവും ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നടന്നു.
പ്ലാൻ ജെ സ്റ്റുഡിയോസ്, വിഷ്ണു മോഹൻ സ്റ്റോറീസ് എന്നീ ബാനറുകളിൽ ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് വിഷ്ണു മോഹൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി ജോൺ നിർവ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,എഡിറ്റർ-ഷമീർ മുഹമ്മദ്,സംഗീതം-അശ്വിൻ ആര്യൻ,പ്രൊഡക്ഷൻ ഡിസൈനർ-സുഭാഷ് കരുൺ,കോസ്റ്റ്യൂസ്-ഇർഷാദ് ചെറുകുന്ന്,പ്രൊഡക്ഷൻ കൺട്രോളർ-റിനി ദിവാകരൻ,സൗണ്ട് ഡിസൈൻ-ടോണി ബാബു,പ്രൊജക്ട് ഡിസൈനർ-വിപിൻ കുമാർ,സ്റ്റിൽസ്-അമൽ , പ്രൊമോഷൻസ്-ടെൻജി മീഡിയ, പോസ്റ്റർ ഡിസൈൻ-യെല്ലോടൂത്ത്.
ജൂലൈ പതിനെട്ടിന് ആലപ്പുഴയിൽ ആരംഭിക്കുന്ന ഈ പ്രണയ ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ, കുമളി, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പൂർത്തിയാകും.
പി ആർ ഒ- എ എസ് ദിനേശ്.
No comments: