എസ്. പി. ഹരീഷ് മാധവനും പ്രൊഫസർ നിഷാന്തും നേർക്കുനേർ വന്നപ്പോൾ .


 

എസ്. പി. ഹരീഷ് മാധവനും പ്രൊഫസർ നിഷാന്തും  നേർക്കുനേർ വന്നപ്പോൾ .


മലയാള സിനിമയിലെ കരുത്തുറ്റ രണ്ടുനടന്മാരാണ് സുരേഷ് ഗോപിയും, ബി ജുമേനോനും, ഇവരുടെ കോമ്പിനേഷനിൽ നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.





സുരേഷ് ഗോപിനായക നിരയിലേക്കു കടന്നപ്പോൾ ബിജു മേനോൻ ,ഉപനായകനും പ്രതിനായകനും ഒക്കെ ആയിരുന്നു.മലയാളത്തിലെ ഏറ്റവും ജനപ്രിയ ചിത്രങ്ങളിൽ പ്രധാനപ്പെട്ട, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചിന്താമണി കൊലക്കേസ്, പ്രണയ വർണ്ണങ്ങൾ, എഫ്.ഐ.ആർ ,ഹൈവേ, പത്രം, മഹാത്മ തുടങ്ങിയ ചിത്രങ്ങളെല്ലാം 'ഇവരുടെ മിന്നുന്ന പ്രകടനങ്ങളിലൂടെ ഏറെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.


ഇതിനിടയിൽ ഇവരുടെ കോമ്പിനേഷന് നീണ്ട ഇടവേള ഉണ്ടായി.സുരേഷ് ഗോപി ഇടക്കാലത്ത് ചലച്ചിത്ര രംഗത്തു നിന്നും മാറി നിന്നതും, അപ്പോഴേക്കും ബിജു മേനോൻ നായകനിരയിലേക്കു കടന്നു വന്നതും ഈ ഇടവേളക്കു കാരണമായി എന്നു പറയാം.പതിമൂന്നു വർഷത്തെ ഇടവേളയാണ് അറിയേ രംഗത്ത് ഇവർക്കിടയിൽ ഉണ്ടായത്. അതിനു വിരാമമിട്ടു കൊണ്ടാണ് ഇപ്പോൾ ഗരുഡൻ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിക്കാനെത്തിയിരിക്കുന്നത്.


നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഢൻ  മാജിക്ക് ഫ്രംയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. കൊച്ചിയിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിതത്തിൽ സുരേഷ് ഗോപിയാണ് ആദ്യം ജോയിൻ്റ് ചെയ്തത്.ജിസ് ജോയ്‌മുടെ ചിത്രം പൂർത്തിയാക്കിക്കൊണ്ടാണ് ബിജു മേനോൻ ഈ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്.കൊച്ചി പോർട്ട് ട്രസ്റ്റ് ഓഫീസ്സിൽനടന്നചിത്രീകരണത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചു തുടങ്ങിയത്.


വലിയൊരു ജനപങ്കാളിത്തമുള്ള ഒരു രംഗമായിരുന്നു ഇവിടെ ചിത്രീകരിച്ചത്.എസ്.പി.ഹരീഷ് മാധവ് എന്ന കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.കൊമേഴ്സ് വിഭാഗം മേധാവി പ്രൊഫസർ നിഷാന്ത് എന്ന കഥാപാത്രത്തെയാണ് ഇവിടെ ബിജു മേനോൻ അവതരിപ്പിക്കുന്നു .


ലീഗൽ ത്രില്ലർ ചിത്രമായ ഗരുഢനിൽ പൊലീസ് ഉദ്യോഗസ്ഥനും ഒരു അദ്ധ്യാപികനും തമ്മിലുള്ള നിയമ പോരാട്ടത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ഒരു നിയമ പോരാട്ടമാണ് ചിത്രത്തിലുടനീളം നില നിർത്തിയിരിക്കുന്നത്.


ഇരുവരുടേയും അഭിനയത്തിൻ്റെ മാറ്റുരക്കുന്ന മുഹൂർത്തങ്ങളാൽ ഏറെ സമ്പന്നമായിരിക്കും ഈ ചിത്രം.ഒരു പിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ മിഥുൻ മാനുവൽ തോമസ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.


ജഗദീഷ്, സിദ്ദിഖ്, തലൈവാസൽ വിജയ്, ' ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, മേജർ രവി, ബാലാജി, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ ,രഞ്ജിനി, ചൈതന്യാ പ്രകാശ്, മാളവിക തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.


കഥ - ജിനേഷ്.എം.സംഗീതം - ജെയ്ക്ക് ബിജോയ്സ്.ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി ,എഡിറ്റിംഗ് - ശ്രീജിത്ത് സാരംഗ് ,കലാസംവിധാനം അനീസ് നാടോടി,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ദിനിൽ ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അലക്സ് ആയൂർ, സനുസജീവൻ. പ്രൊഡക്ഷൻ ഇൻചാർജ് - അഖിൽ യശോധരൻ.മാർക്കറ്റിംഗ് - ബിനു ഫോർത്ത് ,പ്രൊഡക്ഷൻ മാനേജർ ശിവൻ പൂജപ്പുര ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സതീഷ് കാവിൽ ക്കോട്ട.പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പൊടുത്താസ്.


കൊച്ചി, ഹൈദാബാദ് എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.


വാഴൂർ ജോസ്.

ഫോട്ടോ - ശാലു പേയാട്

No comments:

Powered by Blogger.