ജെ.സി ഡാനിയേൽ അവാർഡ് സംവിധായകൻ ടി.വി. ചന്ദ്രന് .



ജെ.സി ഡാനിയേൽ അവാർഡ് സംവിധായകൻ ടി.വി. ചന്ദ്രന് . മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സംസ്ഥാന ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്കാരം ടി.വി. ചന്ദ്രന് നൽകിയിരിക്കുന്നത്.


സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. അഞ്ച് ലക്ഷം രൂപയും പ്രശ്സതിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ഈ അവാർഡ് നേടുന്ന മുപ്പതാമത്തെ വ്യക്തിത്വമാണ് ടി.വി. ചന്ദ്രൻ .


റിസർവ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാ രംഗത്ത് എത്തിയത്. സംവിധായകൻ പി.എ. ബക്കറിന്റെ അസിസ്റ്റന്റായാണ് സിനിമയിലെ തുടക്കം. പി.എ ബക്കർ സംവിധാനം ചെയ്ത " കബനീ നദി ചുവന്നപ്പോൾ " എന്ന ചിത്രത്തിലെ നായകൻ ടി.വി ചന്ദ്രനായിരുന്നു.


മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത " പൊന്തൻമാട " എന്ന ചിത്രത്തിലുടെ മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിച്ചു. 


കൃഷ്ണൻക്കുട്ടി , ഹേമാവിൻ കാതലർ കൾ , ആലീസിന്റെ അന്വേഷണം , പൊന്തൻമാട , ഓർമ്മകൾ ഉണ്ടായിരിക്കണം , മങ്കമ്മ ,സൂസന്ന , ഡാനി പാഠം ഒന്ന് ഒരു വിലാപം, കഥാ വിശേഷൻ , ആടും കൂത്ത് , വിലാപങ്ങൾക്കപ്പുറം , ഭൂമി മലയാളം, ശങ്കരനും മോഹനും , ഭൂമിയുടെ അവകാശികൾ, മോഹവലയം , പെങ്ങളില തുടങ്ങിയ സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഈ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ആറ് ദേശീയ അവാർഡുകളും പത്ത് സംസ്ഥാന അവാർഡുകളും ലഭിച്ചു. 


ഭാര്യ : രേവതി , മകൻ : യാദവൻ ചന്ദ്രൻ .


No comments:

Powered by Blogger.