ജാതി വിവേചനം മുഖ്യപ്രമേയം:" അനക്ക് എന്തിന്റെ കേടാ " ടീസർ എത്തി. ആഗസ്റ്റ് നാലിന് ചിത്രം റിലീസ് ചെയ്യും.



ജാതി വിവേചനം മുഖ്യപ്രമേയം:" അനക്ക് എന്തിന്റെ കേടാ " ടീസർ എത്തി. ആഗസ്റ്റ് നാലിന് ചിത്രം റിലീസ് ചെയ്യും.


https://youtu.be/rMX-fDR8qmk


ബാർബർ വിഭാഗം (ഒസാൻ) നേരിടുന്ന വിവേചനങ്ങളും സാമൂഹികമായ അയിത്തവും മുഖ്യ പ്രമേയമാകുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമ 2023 ആഗസ്റ്റിന് കേരളത്തിന്റെ വിവിധ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു. ബി.എം.സി ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന സിനിമ ഫാമിലി ഫീൽ ഗുഡ് മൂവി കൂടിയാണ്.


ബാർബർ വിഭാഗത്തിൽ ജനിച്ച് വളർന്ന്, അത്തരം വിവേചനങ്ങൾ ബാല്ല്യത്തിലെ അനുഭവിച്ചറിയുന്ന സൽമാൻ എന്ന യുവാവിന്റെ ജീവിതവും കുടുംബവും അയ്യാളുമായി ബന്ധപ്പെടുന്നവിവിധമേഖലകളിലുള്ളവരുടെഅനുഭവങ്ങളുംകോർത്തിണക്കിയാണ് സിനിമ സഞ്ചരിക്കുന്നത്. മലയാളത്തിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയമാണിതെന്ന പ്രത്യേകതയുമുണ്ട്. സമീപ കാലങ്ങളിൽ ബാർബർ വിഭാഗം നേരിടുന്ന അവഗണനകളും വിലക്കുകളും പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ ‘അനക്ക് എന്തിന്റെ കേടാ’.


സിനിമക്ക് സാമൂഹികമായ പ്രസക്തിയും ഏറെയുണ്ടെന്ന് അണിയറ പ്രവർത്തകർ കരുതുന്നു. എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വാദിക്കാവുന്ന പുതുമയുള്ള സിനിമ.


‘അനക്ക് എന്തിന്റെ കേടാ’രചന, സംവിധാനം: ഷമീർ ഭരതന്നൂർനിർമ്മാണം: ഫ്രാൻസിസ് കൈതാരത്ത്,ബാനർ: ബി.എം.സി ഫിലിം പ്രൊഡക്ഷൻ,ഛായാഗ്രഹണം: ഗൗതം ലെനിൻ രാജേന്ദ്രൻ ,എഡിററർ: നൗഫൽ അബ്ദുല്ല,പശ്ചാത്തല സംഗീതം: ദീപാങ്കുരൻ കൈതപ്രം സംഗീതം: പണ്ഡിറ്റ് രമേശ് നാരായൻ, നഫ്‍ല സാജിദ്, യാസിർ അഷറഫ്. ഗാനരചന: വിനോദ് വൈശാഖി, എ.കെ നിസാം, ഷമീർ ഭരതന്നൂർ. ആലാപനം: വിനീത് ശ്രീനിവാസൻ, സിയ ഉൾ ഹഖ്, കൈലാഷ്, യാസിർ അഷറഫ്.ശബ്ദ ലേഖനം: ജൂബി ഫിലിപ്പ്.


അഭിനയിച്ചവർ: അഖിൽ പ്രഭാകർ, സ്നേഹ അജിത്ത്, വീണ നായർ, സായ് കുമാർ, ബിന്ദുപണിക്കർ, ശിവജി ഗുരുവായൂർ, സുധീർ കരമന, മധുപാൽ, വിജയകുമാർ, റിയാസ് നെടുമങ്ങാട്, സന്തോഷ് കുറുപ്പ്, അച്ചുസുഗന്ധ്, കുളപ്പുള്ളി ലീല, മനീഷ, നസീർ സംക്രാന്തി, കലാഭവൻ നിയാസ്, അനീഷ് ധർമ്മ തുടങ്ങിയവർ. പ്രൊജക്റ്റ് കോഡിനേറ്റർ അസീം കോട്ടൂർ.മാത്തുക്കുട്ടി പറവട്ടിൽ (ലൈൻ പ്രൊഡ്യൂസർ ).


പി ആർ ഒ എം കെ ഷെജിൻ.

No comments:

Powered by Blogger.