അബാം മൂവീസിന്റെ പുതിയ ചിത്രം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്നു. സൗബിൻ ഷാഹിർ , നമിതാ പ്രമോദ് മുഖ്യവേഷങ്ങളിൽ .




അബാം മൂവീസിന്റെ പുതിയ ചിത്രം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്നു. സൗബിൻ ഷാഹിർ , നമിതാ പ്രമോദ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നത്.




അബാം മൂവിസിൻ്റ പതിമൂന്നാമത് ചിത്രമാണിത്. ജൂലൈ പതിമൂന്ന് വ്യാഴാഴ്ച കാലത്ത് പത്തു മണിക്ക് ഈ ചിത്രത്തിൻ്റെ ആരംഭം കുറിക്കുകയാണ്.കൊച്ചി അത്താണിക്കടുത്തുള്ള കുമ്പിടി അബാം തറവാട് റിസോർട്ടിൽ വച്ചാണ് ഈ ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ നടക്കുന്നത്.


ദിലീഷ് പോത്തൻ, മനോജ്, കെ.യു.(തിങ്കളാഴ്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ , വിനീത് തട്ടിൽ  എന്നിവരുംപ്രധാനവേഷങ്ങളിലെത്തുന്നു.ഇവർക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു .


ജക്സൻ  ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം ഔസേപ്പച്ചൻ , ഛായാഗ്രഹണം വിവേക് മേനോൻ , കലാസംവിധാനം സഹസ് ബാല, മേക്കപ്പ്  ജിതേഷ് പൊയ്യ , എക്സിക്കുട്ടീവ് പ്രൊഡ്യൂസർ  അമീർ കൊച്ചിൻ ,പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ എന്നിവരാണ് മറ്റ് അണിയറ ശിൽപ്പികൾ. 


അഗസ്റ്റ് ആദ്യവാരത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രം  മാള,  അന്നമനട,  കുമ്പിടി, മുളന്തുരുത്തി എന്നിവിടങ്ങളിലായി  പൂർത്തിയാകും. 


വാഴൂർ ജോസ്.

No comments:

Powered by Blogger.