"മതവും ജാതിയും മനുഷ്യർക്ക് മാത്രമുള്ളതാണ് . യഥാർത്ഥ പ്രണയത്തിന് അവയൊന്നും തടസമല്ല : " വാലാട്ടി "
Saleem P.Chacko.
cpK desK .
വാലാട്ടികളായ നായ്കളുടെ കഥയുമായി " വാലാട്ടി " തിയേറ്ററുകളിൽ എത്തി. ദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സൗബിൻ സാഹിർ ( കരിദാസ് ) , സൈജുകുറുപ്പ് ( ഡോബർമാൻ) രവീണ രവി ( അമലു ) റോഷൻമാത്യൂ ( ടോമി ) , ഇന്ദ്രൻസ് ( പഴയ ഡോഗ് ) , അജു വർഗീസ് ( പൂവൻ കോഴി ) , സുരഭീലക്ഷ്മി ( അമ്മ ഡോഗ് ) , സണ്ണി വെയ്ൻ ( ബ്രൂണോ ) എന്നിവർ ശബ്ദം നൽകുന്നു.
വിജയ് ബാബു ( റോയി ) മഹിമ നമ്പ്യാർ ( സരസ്വതി ) , ദേവ് മോഹൻ ( ആനന്ദ് ) , അക്ഷയ് രാധാക്യഷ്ണൻ ( ഡോഗ് ട്രെയിനർ ), രോഹിണി ,മേജർ രവി , ശ്രീകാന്ത് മുരളി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
വാലാട്ടി കാണിക്കുന്ന നായ്കളുടെ നന്ദിയും മനുഷ്യരോടുള്ള അവയുടെ സ്നേഹം പറയുന്ന ഒരു കുടുംബ ചിത്രമാണിത്. മനുഷ്യരുടെ സ്വഭാവ രീതികൾ മൃഗങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം.
മതവും ജാതിയും മനുഷ്യർക്ക് മാത്രമുള്ളതാണ് . യഥാർത്ഥ പ്രണയത്തിന് അവയൊന്നും തടസമല്ല. ജീവനെപോലെ സ്നേഹിച്ചവർ ഉപേക്ഷിക്കുന്ന നായയുടെ വികാരവും സിനിമയുടെ പ്രമേയത്തിൽ ഉണ്ട്.
No comments: