യുവതലമുറയിൽ മാധ്യമങ്ങളുടേയും വിനോദത്തിന്റെയും സ്വാധീനം വർദ്ധിക്കുന്നു.മന്ത്രി വി. ശിവൻകുട്ടി .


യുവതലമുറയിൽ മാധ്യമങ്ങളുടേയും വിനോദത്തിന്റെയും സ്വാധീനം വർദ്ധിക്കുന്നു.മന്ത്രി വി. ശിവൻകുട്ടി .



ലോകം പുരോഗമിക്കുമ്പോൾ നമ്മുടെ യുലതലമുറയിൽ മാധ്യമങ്ങളുടേയും വിനോദത്തിൻറേയും സ്വാധീനം വർദ്ധി ക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി അഭിപ്രായപ്പെട്ടു. വിനോദ വ്യവസായം നമ്മുടെ കുട്ടികളുടെ വികസനത്തിനും ക്ഷേമത്തിനും ഭാവിയിൽ ചെലുത്തുന്ന സ്വാധീനം തിരിച്ചറി യേണ്ടതുണ്ട്. ഇത് ഇവരുടെ ശക്തി ആകാനുള്ള അവസരമായി മാറിയിരിക്കുന്നു. നമ്മുടെ കുട്ടികളുടെ ജിജ്ഞാസ, ക്ഷേമം, എന്നിവയുടെ വളർച്ചക്ക് മുൻഗണന നൽകുന്ന നിർമ്മാതാ ക്കളെയും സൃഷ്ടാക്കളെയും നാം പ്രോത്സാഹിപ്പിക്കണം. വിനോദ മേഖലയിലെ വൈവിധ്യവും പ്രാധിനിത്യവും വളരെ പ്രധാനമാണ്.






ഇത് ചെറുപ്പം മുതൽ സഹാനുഭൂതിയും അനുകമ്പയും സ്വീകാര്യതയുമുള്ള പുതിയ തലമുറയെ സൃഷ്ടിക്കാൻ കഴിയും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന പുരസ്കാരം ലഭിച്ച ബാലതാരങ്ങളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.   സിനിമ, ടെലിവിഷൻ, സംഗീതം, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ലോകത്തിൽ കുട്ടികൾ വിശാലമായ സമ്പർക്കം പുലർത്തുന്നുണ്ട്. ഇവയിൽ ചിലത് പ്രയോജനകരവും മറ്റുള്ളത് ദോഷകരവുമാകാം. ഉത്തരവാദിത്വമുള്ള മുതിർന്നവർ എന്ന നിലയിൽ ഈ വേദികളിൽകൂടി കുട്ടികൾക്ക് കൈമാറുന്ന സന്ദേശങ്ങളേയും മൂല്യങ്ങളേയും കുറിച്ച് നാം ശ്രദ്ധാലുക്കളാ യിരിക്കണം. പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കം  ഊന്നിപ്പറയണം.



 കൌമാരപ്രായക്കാർക്കോ മുതിർന്നവർക്കോ അനുയോജ്യമായവ ചിലപ്പോൾ കുട്ടികൾക്ക് യോജ്യമാകണ മെന്നില്ല. ഹാനികരമായ ഉൽപ്പന്നങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിച്ച് ആരോഗ്യകരവും സുരക്ഷിതവുമായ വിനോദ മേഖലകളിൽ അവരെ എത്തിക്കണം. അവാർഡ് ലഭിച്ച തന്മയ, ഡാവിഞ്ചി എന്നിവർക്ക് മന്ത്രി സമിതിയുടെ പുരസ്കാരവും ക്യാഷ് അവാർഡും സമ്മാനിച്ചു. 


കുരുത്തോലത്തൊപ്പി അണിഞ്ഞാണ് മന്ത്രി കുട്ടിപ്രതിഭകളെ സ്വീകരിച്ചത്. വി.ജോയി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി സ്വാഗതം പറഞ്ഞു. ജോയിൻറ് സെക്രട്ടറി മീര ദർശക്, ട്രഷറർ കെ. ജയപാൽ എന്നിവർ സംസാരിച്ചു. 

No comments:

Powered by Blogger.