" മുകൾപ്പരപ്പ് "രണ്ടാം പോസ്റ്റർ പുറത്തിറങ്ങി.



 " മുകൾപ്പരപ്പ് "രണ്ടാം പോസ്റ്റർ പുറത്തിറങ്ങി. 


 " മുകൾപ്പരപ്പ് " എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന മണിക്കാണ് ആർഭാടമായ ചടങ്ങിൽ വെച്ചാണ് പ്രകാശന കർമ്മം നടന്നത്.വേദിയിൽ പ്രശസ്ത ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യാതിഥിയായിരുന്നു.


മുകൾപ്പരപ്പ് സിനിമയിലെ  കുട്ടിത്താരങ്ങളായജാൻവി മുരളീധരൻ ,നിഹാര ലക്ഷ്മി,ദിയ സീനുകൃഷ്ണ എന്നിവരും  സംവിധായകൻ സിബി പടിയറ ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിനു കെ. ഗോപാലകൃഷ്ണൻ സീതത്തോട് , ഫിനാൻസ് മാനേജർ ടിം പി ഗംഗാധരൻ മലപ്പട്ടം  എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


കീ ഫ്രയ്മ്സ് ടാലന്റ് ഷോയിലെ നിരവധി  കുരുന്നു പ്രതിഭകളും മാതാപിതാക്കളും കീ ഫ്രയിംസ് ഇന്റർനാഷ്ണലിന്റെകോഡിനേറ്റർ അജത് വൈക്കം,  സെക്രട്ടറി ലിമിജ ബിന്ദുരാജ് , വിദ്യാസാഗർ എന്നിവരും ആംഗർ ബബിത ബഷീറും ചടങ്ങിൽ പങ്കെടുത്തു.


തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനു ശേഷം സുനിൽ സൂര്യയെ പ്രധാന കഥാപാത്രമാക്കി സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് "മുകൾപ്പരപ്പ് " .അപർണ്ണ ജനാർദ്ദനൻ നായികയാകുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.


ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി , മജീദ്,ബിന്ദു കൃഷ്ണ, രജിത മധു ,എന്നിവർക്കൊപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്."മുകൾപ്പരപ്പ്"എന്ന ചിത്രത്തിന്റെ  സഹ രചയിതാവും ഗാനരചയിതാവും കൂടിയായ ജയപ്രകാശൻ കെ കെ നിർമ്മിക്കുന്ന ചിത്രമാണ്"മുകൾപ്പരപ്പ് ".


സംഗീതത്തിനും പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകുന്ന ചിത്രം .നിരന്തരം പാറ ഖനനത്തിന്റെ പ്രകമ്പനങ്ങൾ മുഴങ്ങുന്ന ഒരു ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായചാത്തുട്ടിപ്പെരുവണ്ണാന്റെ അന്ത:സംഘർഷങ്ങളിലൂടെ കണ്ണൂരിന്റെ പശ്ചാത്തലത്തിൽ പാരിസ്ഥിതിക വിഷയങ്ങളും ചർച്ച ചെയ്യുന്ന ചിത്രമാണ്  "മുകൾപ്പരപ്പ് ". ജോൺസ്പനയ്ക്കൽ, സിനു സീതത്തോട്, ഷമൽ സ്വാമിദാസ്, ബിജോ മോഡിയിൽകുമ്പളാംപൊയ്ക, ഹരിദാസ് പാച്ചേനി, മനോജ് സി.പി, ആദിത്യ പി.ഒ, അദ്വൈത് പി.ഒ,  ലെജു നായർ നരിയാപുരം എന്നിവരാണ് 'മുകൾപ്പരപ്പി'ന്റെ സഹ നിർമ്മാതാക്കൾ .


ഛായാഗ്രഹണം-ഷിജി ജയദേവൻ,നിതിൻ കെ രാജ്,സംഗീതം-പ്രമോദ് സാരംഗ്,ജോജി തോമസ്,ഗാനരചന- ജെ പി തവറൂൽ,സിബി പടിയറ,എഡിറ്റർ- ലിൻസൺ റാഫേൽ, പശ്ചാത്തല സംഗീതം- അലൻവർഗീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീകുമാർ വള്ളംകുളം,ഫിനാൻസ് കൺട്രോളർ-ടി പി  ഗംഗാധരൻ,പ്രൊജക്റ്റ് മാനേജർ-ബെന്നി നെല്ലുവേലി,പരസ്യക്കല-മനു ഡാവിഞ്ചി, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- പ്രവീൺ ശ്രീകണ്ഠപുരം. ഡിടിഎസ് മിക്സിംഗ്- ജുബിൻ രാജ്, സ്റ്റുഡിയോ-മീഡിയ പ്ളസ് കൊച്ചി, വിസ്മയാസ് മാക്സ് തിരുവനന്തപുരം.ജ്യോതിസ് വിഷൻന്റെ ബാനറിൽ എത്തുന്ന "മുകൾപ്പരപ്പ് "അഗസ്റ്റ് നാലിന് തിയേറ്ററുകളിലെത്തും.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.