"ക്ലാസ്സ് - ബൈ എ സോള്‍ജ്യർ" രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി.


 "ക്ലാസ്സ് - ബൈ എ സോള്‍ജ്യർ" രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി.


വിജയ് യേശുദാസ്,പുതുമുഖം ഐശ്വര്യ,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചിന്മയി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് "ക്ലാസ്സ് - ബൈ എ സോള്‍ജ്യർ"(Class - By A Soldier) എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസ് ചെയ്തു.


കാർഗിൽ യുദ്ധം വിജയിപ്പിച്ച ഇന്ത്യൻ സൈനികരെ ആദരിക്കുന്ന ഭാഗമായിട്ടാണ് ഇന്ന് പോസ്റ്റർ റിലീസ് ചെയ്തിട്ടുള്ളത്.പ്രശസ്ത നടനും ഗായകനുമായ വിജയ് യേശുദാസ് ഈ  ചിത്രത്തിൽ സൈനിക നായക കഥാപാത്രത്തെയാണ്അവതരിപ്പിക്കുന്നത്.


കലാഭവൻ ഷാജോൺ,അപ്പാനി ശരത്, ജെഫ് സാബു,സുധീർ സുകുമാരൻ, ഇർഫാൻ, ഹരീഷ് പേങ്ങൻ, വിഷ്ണു ദാസ്,ഹരി പത്തനാപുരം, ഹരീഷ് മണ്ണാഞ്ചേരി,സജിമോൻ പാറയിൽ,സജി റാം, സൂര്യ ദത്ത്,ശ്വേതാ മേനോൻ,ജിഫ്ന എസ് കുരുവിള,ബ്രിന്റാ ബെന്നി,റോസ് മറിയ,ലിജോ,പ്രമീള ദേവീ,കെ പി ഏ സി ഭവി,മേഘ്ന,അധീന,ധധനലക്ഷ്മി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.സാഫ്‌നത്ത് ഫ്‌നെയാ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിള, പ്രകാശ് കുരുവിള ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ജോസഫ് നിര്‍വ്വഹിക്കുന്നു. കവിപ്രസാദ് ഗോപിനാഥ്,ശ്യാംഎനത്ത്,ഡോക്ടർപ്രമീള ദേവി എന്നിവരുടെ വരികൾക്ക് എസ് ആര്‍ സൂരജ് സംഗീതം പകരുന്നു.രചന-അനില്‍രാജ്,എഡിറ്റര്‍-മനു ഷാജു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മന്‍സൂര്‍ അലി വെട്ടത്തൂർ,കല-ത്യാഗു തവന്നൂര്‍,മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ്-സുകേഷ് താനൂര്‍, കൊറിയോഗ്രാഫര്‍- പപ്പു വിഷ്ണു, ആക്ഷന്‍-മാഫിയ ശശി, വിഎഫ്എക്‌സ്- ജിനേഷ് ശശിധരന്‍ (മാവറിക്‌സ് സ്റ്റുഡിയോ)ബിജിഎം- ബാലഗോപാല്‍, സ്റ്റില്‍സ്-പവിന്‍ തൃപ്രയാര്‍,ഡിസൈനര്‍- പ്രമേഷ് പ്രഭാകര്‍,അസോസിയേറ്റ് ഡയറക്ടര്‍-സുഹാസ് അശോകന്‍,അസിസ്റ്റന്റ് ഡയറക്ടർ-ഷാൻ അബ്ദുൾ വഹാബ്,അലീഷ ലെസ്ലി റോസ്,ഫിനാൻസ് കൺട്രോളർ അഖിൽ ബേബി,ധന്യ ശങ്കർ, പ്രൊഡക്ഷൻ മാനേജർ -പ്രശാന്ത് കോടനാട്,പി ആര്‍ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.