അങ്ങനെ വീണ്ടും ക്യാമറക്ക് മുന്നിൽ..
അങ്ങനെ വീണ്ടും ക്യാമറക്ക് മുന്നിൽ..
കഴിഞ്ഞ ദിവസം കമൽ സാറ് എന്നെ വിളിച്ച് അദ്ദേഹത്തിന്റ്റെ പുതിയ ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യണമെന്ന് പറഞ്ഞു..
..സന്തോഷത്തോടെ,ഞാൻ
അദ്ദേഹത്തിന്റ്റെ ക്ഷണം സ്വീകരിച്ച് തൊടുപുഴയിലെത്തി.
''വിവേകാനന്ദൻ വയറലാണ്''.അതാണ്സിനിമയുടെ പേര്.ഷൈൻ ടോം,ഗ്രേസ് ആന്റ്റണി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
കമൽ,സത്യൻ അന്തിക്കാട്,സിബി മലയിൽ ത്രയം ,മലയാള സിനിമയുടെ നല്ലകാലംഅടയാളപ്പെടുത്തിയവരിൽ പ്രമുഖർ.''മിഴിനീർ പൂവുകൾ''.എന്ന ചിത്രത്തിലൂടെകാഴ്ച്ചയുടെ പുതു വസന്തം തീർത്തസംവിധായകനാണ് കമൽ സാർ..
അദ്ദേഹത്തിന്റ്റെ സംവിധാന സഹായികളെല്ലാവരും,പിൽക്കാലത്ത്
അറിയപ്പെടുന്നവരും കഴിവ് തെളിയിച്ചവരുമാണ്...ദിലീപ് മുതൽ
ഷൈൻ ടോം വരെയുളളവർ,ഉദാഹരണം
കമൽ സാറിന്റ്റെ അസിസ്റ്റന്റ്റായി ,
സിനിമാ രംഗത്ത് പ്രവേശിക്കണം,
അതായിരുന്നു എന്റ്റെ ആഗ്രഹം .
എന്റ്റെ പിതാവിന്റ്റെ സുഹൃത്തുക്കൾ
നിർമ്മിച്ച ചിത്രമായ ഒരു ഭൂമി ഗീതം,
എന്ന കമൽ ചിത്രത്തിന്റ്റെ സെറ്റിൽ
കുടുംബ സുഹൃത്തും നിർമ്മാതാവുമായ
ബാപ്പു അറക്കലിനോടൊപ്പം, ഞാൻ
പോയിരുന്നു. ഇരിങ്ങാലക്കുടയിലെ ഒരു
സ്ക്കൂളിലായിരുന്നു ചിത്രത്തിന്റ്റെ
ഷൂട്ടിംഗ്..കൂട്ടം കൂടി നിൽക്കുന്ന ജനങ്ങളെ
മാറ്റാൻ പാട് പെടുന്ന ഒരു കൂശാൻ താടിക്കാരനായ ചെറുപ്പക്കാരൻ എന്റ്റെ
ശ്രദ്ധയിൽ പെട്ടു. സംവിധായക സഹായിയായ ആ ചെറുപ്പക്കാരന്റ്റേയും
കീഴിലായിരിക്കും എന്റ്റെ സ്ഥാനമെന്ന്
ഞാൻ മനസ്സിലാക്കി.കമൽ സാറിന്
കൊടുക്കാൻ വേണ്ടി എന്റ്റെ പിതാവ്
തന്ന് വിട്ട കത്ത് കീറിക്കളഞ്ഞ് അദ്ദേഹത്തെ കാണാതെ ഞാൻ മടങ്ങി.
സിനിമ മോഹം കലശലായ എനിക്ക്
പക്ഷെ തോറ്റ് മടങ്ങാൻ മനസ്സ് വന്നില്ല.
എല്ലാം പഠിക്കാൻ,അല്ലെങ്കിൽ പ്രോട്ടോക്കോളിൽ സംവിധായകന്ററെ
സ്ഥാനമുളളത് നിർമ്മാതാവിനാണെന്ന്
ഞാൻ ബാപ്പുവിൽ നിന്നും മനസ്സിലാക്കി.
അങ്ങനെ ഞാൻ സംവിധാനം പഠിക്കാൻ
നിർമ്മാതാകാൻ തീരുമാനിച്ചു.
എന്റ്റെ നിർമ്മാണത്തിൽ മമ്മൂട്ടി
നായകനായ സത്യൻ അന്തിക്കാട്
ചിത്രം ''ഒരാൾ മാത്രം'' പിറവിയെടുത്തു.
എനിക്ക് സിനിമയിൽ ഗോഡ് ഫാദറില്ല
ആരുടേയും കീഴിൽ നിന്നിട്ടുമില്ല...
പക്ഷെ ഞാൻ മനസ്സ് കൊണ്ട് ഗുരുനാഥന്മാരായി കാണുന്ന രണ്ടേ രണ്ട്
പേരേയുളളൂ..ഐ വി ശശിയും,കമലും..
അത് കൊണ്ട് തന്നെ ഈ ദിവസം
എനിക്ക് പ്രിയപ്പെട്ടത് തന്നെ...
ഒരു ചെറിയ വേഷം...ഞാനത് ആസ്വദിച്ചു
കമൽ ചിത്രങ്ങളുടെ പാട്ടുകളും,കഥാ പരിസരവും കേരള തനിമയുടെ നൈർമ്മല്ല്യം വിളിച്ചോതുന്നതാണ്.
കാകോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ
ഉണ്ണികളെ ഒരു കഥ പറയാം,അഴകീയ രാവണൻ,പാവം പാവം രാജകുമാരൻ,
പെരുമഴക്കാലം,അങ്ങനെ ഒരുപാട്
ചിത്രങ്ങൾ ഇന്നും പ്രേക്ഷക ഹൃദയത്തിൽ
നിറം മങ്ങാതെ നിൽക്കുന്നു...
അദ്ദേഹത്തോടൊപ്പം ഒരു ചിത്രത്തിൽ
സഹകരിക്കാൻ കഴിഞ്ഞതിൽ ഒരുപാട്
സന്തോഷം...
എം. എ.നിഷാദ് .
(സംവിധായകൻ ,തിരക്കഥാകൃത്ത്, നടൻ)
No comments: