സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'ജയിലർ'; രണ്ടാം ഗാനം 'ഹുക്കും' റിലീസായി .



സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'ജയിലർ'; രണ്ടാം ഗാനം 'ഹുക്കും' റിലീസായി .


നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഗാനം റിലീസായി.


#Jailer second single #Hukum out now


▶️ https://youtu.be/1F3hm6MfR1k


മാസ്സായി രജനികാന്ത് എത്തുന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സോഷ്യൽ മീഡിയ കത്തുന്ന രീതിയിലായിരുന്നു പ്രോമോ വീഡിയോ സ്വീകരിച്ചത്. അതിലും ഇരട്ടി ഇപ്പോൾ ഗാനം പ്രേക്ഷകർ സ്വീകരിച്ചിരിക്കുകയാണ്. 


'ടൈഗർ കാ ഹുക്കും' എന്ന ഗാനം രജനിയുടെ മാസ്സ് പവർ തന്നെ കാണിക്കുന്ന ഗാനമാണ്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഗാനവും ആയിട്ടാണ് എത്തുന്നത്. കാവാല എന്ന ഗാനം ട്രെൻഡിങ്ങ് 1 ആയി തുടർന്നിരുന്ന സമയത്ത് അത് തിരുത്തിക്കുറിക്കാൻ ഒരുങ്ങുകയാണ് ഹുക്കും. അനിരുദ്ധ് തന്നെയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 


സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനിയുടെ 169ആം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്. 


കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.


തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇൻഡിപെൻഡൻസ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 


പി ആർ ഒ - ശബരി

No comments:

Powered by Blogger.