ഹ്രസ്വ ചിത്രം " ദി ചേഞ്ചസ് " പുറത്തിറങ്ങി.


 

" ദി ചേഞ്ചസ് "



ജന്മനാളിനെ ചൊല്ലിയുള്ള അന്ധ വിശ്വാസങ്ങൾക്കെതിരെ അഭിലാഷ് എസ് സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം " ദി ചേഞ്ചസ് " റിലീസായി.


https://youtu.be/V83Hn4Noje0


ശാസ്ത്രം പുരോഗമിച്ചിട്ടും അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച  സ്വന്തം മകളുടെ സിസേറിയൻ പൂരാടം നാളിൽ നടത്താൻ പാടില്ലെന്ന് പറഞ്ഞ് പിടിവാശി പിടിക്കുന്ന ഒരു അച്ഛൻ അശുപത്രിയിൽ  സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഈ ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഗൈനകോളജി വിഭാഗം മേധാവി ഡോ റെജി ദിവാകർ, യഥാർത്ഥ സംഭവത്തെ ആധാരമാക്കിയാണ് ഈ  ഷോർട്ട് ഫിലിമിന്റെ രചന നിർവ്വഹിച്ചത്.


നിർമ്മാണം-ക്രിസ് പ്രൊഡക്ഷൻ, ഛായാഗ്രഹണം-അഭിരാം,എഡിറ്റിംങ്-അജിത് ഉണ്ണിക്കൃഷ്ണൻ,ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്-ക്രിസ്പിൻ കുര്യാക്കോസ് ,എബിൻ മാത്യു, സൗണ്ട് ഇഫക്ട്സ്-കെൻസ്,പോസ്റ്റർ ഡിസൈനർ-വിഷ്ണു നായർ, അസോസിയേറ്റ് ഡയറക്ടർ-അച്ചു ബാബു,അസിസ്റ്റന്റ്  ഡയറക്ടർ-അഭിരാം അഭിലാഷ്,ബാസ്റ്റിൻ , ദേവ് വിനായക്.


ചലച്ചിത്ര താരങ്ങളായ പി.ആർ ഹരിലാൽ , സതീഷ് കല്ലക്കുളം, മഞ്ജു മാത്യു ഇവർക്കൊപ്പം കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ റെജി ദിവാകർ, ഡോ ജോ ജോ ജോസഫ്, ഡോ സദാശിവൻ, ഡോ ജോസഫ് സെബാസ്റ്റ്യൻ ഡോ ആനന്ദ് , രാജശ്രീ, ജ്യോതിഷ് ലൂക്കോസ്, മാസ്റ്റർ മുഹമ്മദ് ഫായിസ് തുടങ്ങിയവരും ഈ ചിത്രത്തിൽഅഭിനയിക്കുന്നു.


പി ആർ ഓ എ.എസ്. ദിനേശ്.

No comments:

Powered by Blogger.