ഇരുട്ടുമല താഴ്‌വാരം ട്രൈലെർ റിലീസ് ആയി..



ഇരുട്ടുമല താഴ്‌വാരം ട്രൈലെർ റിലീസ് ആയി..


സിംഗിള്‍ ലെന്‍സില്‍ പ്രധാനമായും പത്തു ഷോട്ടുകളിലായി ചിത്രീകരിച്ച  പരീക്ഷണ ചിത്രമായ  ഇരുട്ടുമല താഴ്‌വാരം( Rabbit breath)ന്റെ ട്രൈലെർ റിലീസ് ആയി.   


https://youtu.be/MxXl2glfafs


വയനാടിന്റെ പശ്ചാത്തലത്തിൽ രണ്ട് കുടിയേറ്റ കര്‍ഷകരായ  ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്ര൦ ഉടൻ പ്രദർശനത്തിന് എത്തും.  റോബിൻ - റോയ് എന്നീ  സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോധിപ്രകാശ്  ആണ്.


 റോബിന് ഒരു മകളുണ്ട്.  റോയ് അമ്മക്കൊപ്പമാണ് താമസിക്കുന്നത്. റോയ് വിവാഹം ആലോചിക്കുന്ന പെൺകുട്ടികളെല്ലാം  മരണപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം റോബിനും പ്രശ്നങ്ങൾ ആണ്. അങ്ങിനെ ഒരു ദിവസം ഇരുവരും 

കാട്ടിൽ മുയലിനെ കെണിവെച്ചു  പിടിക്കാൻ പോകുന്നതും അയി ബന്ധപ്പെട്ട് നടക്കുന്ന  സംഭവങ്ങളാണ് ഇരുട്ടുമല താഴ്‌വാരം.


" ഇതൊരു റിയൽ ലൈഫ് സ്റ്റോറി ആണ്. ഞങ്ങൾ അത് എവിടെയും എഴുതി കാണിച്ചിട്ടില്ല, കാരണം ഈ സിനിമ പറയുന്ന  ഭീകരത എല്ലാ മനുഷ്യർക്കും കണക്ട് ആകുന്നതാണ്. അതിനു പ്രേത്യേകിച്ചു ഒരു സംഭവം ചൂണ്ടികാണിക്കേണ്ടതില്ല " സംവിധായകൻ പറഞ്ഞു.


35mm സിംഗിൾ ലെൻസിൽ ആണ് സിനിമ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത്. ധൈർ ഖ്യമുള്ള 10 ഷോട്ടുകളാണ് സിനിമയിലുള്ളത്. വയനാട്ടിലെ ചിങ്ങേരി മലയിലും പരിസരത്തുമാണ് സിനിമ ചിത്രീകരിച്ചത്. സമീപവാസികളായ പുതുമുഖങ്ങൾ തന്നെയാണ് സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് എന്നതും പ്രേത്യേകതയാണ്.


മാധ്യമപ്രവർത്തകൻ ആയിരുന്ന ബോധിപ്രകാശ് ആണ് സിനിമ തിരക്കഥ എഴുതി എഡിറ്റിങ്ങും സംവിധാനവും ചെയ്തിരിക്കുന്നത്.  


ഓര്‍ഗാനിക്ക് മേക്കേഴ്‌സ്  എന്ന കൂട്ടായ്മയാണ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.15ദിവസം കൊണ്ട്  ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ പുതുമുഖങ്ങളായ അജേഷ്, എബിന്‍, സുമേഷ് മോഹന്‍, വിപിന്‍ ജോസ്, ലിഖിന്‍ ദാസ്, കമല, അജിത, ശരണ്യ, ഡി കെ വയനാട്, രജീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നത്.  ഇവരെ കൂടാതെ ഒരു ആടും രണ്ട് മുയലുകളും സിനിമയിലെ സുപ്രധാന കഥാപാത്രങ്ങളാണ്.സിനിമക്ക് നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ സെലെക്ഷൻ കിട്ടിയിട്ടുണ്ട്.ഫെസ്റ്റിവൽ റണ്ണിന് ശേഷം സിനിമ ഡിസംബറിൽ ഒടിടി റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന പ്രിവ്യൂ ഷോയിൽ മികച്ച അഭിപ്രായമാണ് സിനിമക്ക് കിട്ടിയത്.


ചിത്രത്തിന്റെ ഛായാഗ്രഹണം ബിബിന്‍ ബേബിയാണ്നിര്‍മ്മാണം - ഓര്‍ഗാനിക് മേക്കേഴ്‌സ്, ആര്‍ട്ട്, മേക്കപ്പ് - സുമേഷ് മോഹന്‍, ക്രിയേറ്റീവ് ഹെഡ് - വിപിന്‍ ജോസ്, സൗണ്ട് എന്‍ജിനീയര്‍ - റിച്ചാര്‍ഡ്,കളറിസ്റ്റ് - നീലേഷ്, പിആര്‍ഒ - സുനിത സുനിൽ,ചീഫ്  അസോസിയേറ്റ് - ജോമിറ്റ് ജോയ്, പ്രൊഡക്ഷൻ കൺട്രോളർ - രജീഷ് തക്കാളി, പ്രൊജക്റ്റ്‌ ഡിസൈനർ - വിനു വേലായുധൻ, പ്രൊജക്റ്റ്‌ മാനേജർ - ലിഖിൻ ദാസ്, പ്രൊഡക്ഷൻ അസിസ്റ്റന്റ് - സായി കണ്ണൻ, അസിസ്റ്റന്റ് ഡയറക്ടർസ് - സഫ്വാൻ, അർജുൻ, അർഷിദ്, പ്രൊഡക്ഷൻ സപ്പോർട്ട് - മധു അപ്പാട്, സ്റ്റിൽ ഫോട്ടോഗ്രഫി - രാജേഷ് കമ്പളക്കാട്, ബോധി, ഫെസ്റ്റിവല്‍ മീഡിയ അഡ്വൈസർ - ജിജേഷ്, ഫെസ്റ്റിവല്‍ പാർട്ണർ - ഫിലിംഫ്രീവെ, പബ്ലിസിറ്റി ഡിസൈനര്‍ - ബോധി .

No comments:

Powered by Blogger.