'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' വീഡിയോ ഗാനം " ഓർമ്മകളെ ... " പുറത്തിറങ്ങി.
'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' വീഡിയോ ഗാനം " ഓർമ്മകളെ ... " പുറത്തിറങ്ങി.
ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' എന്ന സിനിമയിലെ ഒഫീഷ്യൽ വീഡിയോ ഗാനംറിലീസായി.
വിനായക് ശശികുമാർ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകർന്ന് ആദിത്യ ആർകെ ആലപിച്ച " ഓർമ്മകളെ തേടി വരു..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
https://youtu.be/-kiSQl_ivNI
ജൂലായ് അവസാനം തിയ്യേറ്ററിലെത്തുന്ന ഈ ചിത്രത്തിൽ ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
'പ്രിയന്‍ ഓട്ടത്തിലാണ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിക്കുന്ന ഈ ഫാന്റസി കോമഡി ചിത്രത്തിന്റെ ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിനിര്‍വ്വഹിക്കുന്നു.അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.ബി കെ ഹരിനാരായണന്‍,സന്തോഷ് വർമ്മ, വിനായക് ശശികുമാര്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.
ലൈന്‍ പ്രൊഡ്യൂസര്‍- ഷിബു ജോബ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി സലിം, എഡിറ്റര്‍- മന്‍സൂര്‍ മുത്തുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷബീര്‍ മലവട്ടത്ത്, മേക്കപ്പ്- മനു മോഹന്‍, കോസ്റ്റ്യൂംസ്- നിസാര്‍ റഹ്മത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സ്യമന്തക് പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്, വിഎഫ്എക്‌സ്- പ്രോമിസ്, സ്റ്റില്‍സ്- രാഹുല്‍ എം സത്യന്‍, ഡിസൈന്‍- അസ്തറ്റിക് കുഞ്ഞമ്മ, പി ആര്‍ ഒ- എ എസ് ദിനേശ്.
No comments: