ഡാഡിയെ നന്നാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ..! രൂപേഷ് പീതാംബരൻ ഒരുക്കുന്ന പുതിയ ചിത്രം 'ഭാസ്കരഭരണം


ഡാഡിയെ നന്നാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ..! രൂപേഷ് പീതാംബരൻ ഒരുക്കുന്ന പുതിയ ചിത്രം 'ഭാസ്കരഭരണം'.


https://youtu.be/oV0p7vEbyFU


രൂപേഷ് പീതാബരൻ എന്ന പേര് കേട്ടാൽ മലയാളികൾക്ക് അത്ര പരിചയം തോന്നുവാൻ ഇടയില്ല. എന്നാൽ സ്ഫടികത്തിൽ ലാലേട്ടൻ്റെ ചെറുപ്പക്കാലം അഭിനയിച്ച ആളെ മലയാളികൾ അത്ര വേഗം മറക്കില്ല. തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും ഒരു മെക്സിക്കൻ അപാരത പോലെയുള്ള ചിത്രങ്ങളിലൂടെ അഭിനേതാവായും തിളങ്ങിയ രൂപേഷ് പീതാംബരൻ മലയാളികൾക്ക് സുപരിചിതനാണ്. ഇപ്പോഴിതാ അദ്ദേഹം തൻ്റെ മൂന്നാമത്തെ സംവിധാനസംരംഭവുമായി എത്തിയിരിക്കുകയാണ്. ഭാസ്കരഭരണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.


സംവിധാനകലയിലും തൻ്റെ കഴിവ് തെളിയിച്ച രൂപേഷ് പീതാംബരൻ സമകാലീന പ്രസക്തിയുള്ള ഒരു വിഷയം കൊണ്ടാണ് വീണ്ടും എത്തിയിരിക്കുന്നത് എന്ന് ഉറപ്പാണ്. ഡാഡിയെ നന്നാക്കുവാൻ ഇറങ്ങി തിരിച്ച ഒരു മകൻ്റെ കഥ പറയുന്ന ഭാസ്കരഭരണം എന്ന ചിത്രത്തിൻ്റെ നിർമ്മാണം നികാഫിൻ്റെ ബാനറിൽ അറുമുഖം കെ ഗൗഡ, റൂബി പീതാംബരൻ, രൂപേഷ് പീതാംബരൻ എന്നിവർ ചേർന്നാണ്. രൂപേഷ് പീതാംബരൻ, സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് അഭിനേതാക്കൾ.


ഉമ കുമാരപുരമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റഷിൻ അഹമ്മദ് എഡിറ്റിങ്ങും കളറിംഗും നിർവഹിക്കുന്നു. അരുൺ തോമസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ - ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ് - റോണി വെള്ളത്തൂവൽ, പബ്ലിസിറ്റി കോസ്റ്റ്യൂം ഡിസൈനർ - ദിവ്യ ജോർജ്, അഡീഷണൽ സിനമാറ്റൊഗ്രഫി - ശ്യാം അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അമൃത പാലശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി കെ, ലൈൻ പ്രൊഡ്യൂസർ - വിനീത് ജെ പുള്ളുടൻ,  ഫിനാൻസ് കൺട്രോളർ - രാഗേഷ് അന്നപ്പൂർണ, ഡബ്ബിംഗ് എൻജിനീയർ - ഗായത്രി എസ്, സൗണ്ട് മിക്സിംഗ് - എം ആഷിഖ്, സൗണ്ട് ഡിസൈൻ - വൈശാഖ് വി വി, എമിൽ മാത്യു, മണികണ്ഠൻ എസ്, പബ്ലിസിറ്റി സ്റ്റിൽസ് - സിബി ചീരൻ, സ്‌റ്റിൽസ് - അരുൺ കൃഷ്ണ, വി എഫ് എക്സ് - റാൻസ് വി എഫ് എക്സ് സ്റ്റുഡിയോ, വി എഫ് എക്സ് സൂപ്പർവൈസർ - രന്തീഷ് രാമകൃഷ്ണൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഡിസൈൻസ് - ആനന്ദ് രാജേന്ദ്രൻ.

No comments:

Powered by Blogger.