അങ്ങനെ.....ഉണ്ണിക്കുട്ടനും സിനിമാക്കാരനായി തുടങ്ങി.
അങ്ങനെ.....ഉണ്ണിക്കുട്ടനും സിനിമാക്കാരനായി തുടങ്ങി.
സിനിമ എന്നും ഒരു മായാലോകമാണ്. അതിലൊരു ഭാഗമാകാൻ മോഹിക്കാത്തവർ ചുരുക്കം. ഒരു സിനിമാനടനാകുക എന്ന മോഹവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരനാണ് ഉണ്ണിക്കുട്ടൻ. .സമൂഹത്തിനു മുന്നിൽ ഇതിനൊരുത്തരം നൽകാൻ കാത്തിരിക്കുന്ന ഉണ്ണിക്കുട്ടൻ എന്ന യുവാവിൻ്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉണ്ണിക്കുട്ടനും....... അങ്ങനെ സിനിമാക്കാരനായി.
നവാഗതനായ ഷിബു ഉദയസൂര്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ന്യുജൻ സിനിമാസിൻ്റെ ബാനറിൽമീരാസ്വാതിനിർമ്മിക്കുന്നു.ഈ ചിത്രത്തിൻ്റെ പൂജാ ചടങ്ങുകൾ ജൂലൈ പതിനൊന്ന് തിങ്കളാഴ്ച്ച കൊച്ചിയിലെ അമ്മഅസ്സോസ്സിയേഷൻ ഹാളിൽ വച്ചു നടന്നു .
ലളിതമായി നടന്ന ചടങ്ങിൽ സംവിധായകൻ ഷിബു ഉദയസൂര്യ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.കേന്ദ്രകഥാപാത്രമായ ഉണ്ണിക്കുട്ടനെ അവതരിപ്പി ക്കുന്ന അഹമ്മദ് സിദ്ദിഖ്, നാസർലത്തീഫ് ,തെസ്നി ഖാൻ ,കലാഭവൻ ജിൻ്റോ ,എന്നിവർ ആശംസകൾ അർപ്പിച്ചു.
ഏറെക്കാലത്തിനു ശേഷമാണ് സിനിമയുടെ പശ്ചാത്തലത്തിലൂടെ ഒരു സിനിമഒരുങ്ങുന്നത്.നായികാനിർണ്ണയം നടന്നു വരുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, ബിജു സോപാനം, നോബി, ജയൻ ചേർത്തല, ഇടവേള ബാബു,, നീനാ ക്കുറുപ്പ്, സിമ ജി. നായർ, തെസ്നി ഖാൻ ,മഞ്ജു പത്രോസ്, കുളപ്പുളി ലീല ,എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംഗീതം -സാമുവൽ എ ബി. ഛായാഗ്രഹണം - നിധിൻ കെ.രാജ്,എഡിറ്റിംഗ് - നിധിൻ രാജ് അരോൾകലാസംവിധാനം - കോയാസ്.മേക്കപ്പ് - റഷീദ് അഹമ്മദ്,കോസ്റ്റ്യും - ഡിസൈൻ - ബ്യൂസി ബേബി ജോൺ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - തൻവിൻ നസീർ.അസ്സോസ്സിയേറ്റ് ഡയറക്ടർ -- ഷിബു സെബാസ്റ്റ്യൻ പ്രൊഡക്ഷൻ എക്സിക്യട്ടീവ് - പ്രമോദ് കുന്നത്തു പാലം.പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് നമ്പ്യാർ.
ആഗസ്റ്റ് ആദ്യവാരത്തിൽ പാലക്കാടൻ ഗ്രാമങ്ങളിൽ ഈ ചിത്രത്തിൻ്റെ ചിത്രികരണം ആരംഭിക്കുന്നു.
വാഴൂർ ജോസ് .
No comments: