സംവിധായകൻ തങ്കച്ചൻ ( സാഗർ ) ( 63 ) അന്തരിച്ചു.



സംവിധായകൻ തങ്കച്ചൻ ( 63 ) അന്തരിച്ചു. സാഗർ എന്ന പേരിൽ കുളിർക്കാറ്റ് എന്ന മലയാള സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. വർഷങ്ങളായി യന്ത്ര മീഡിയയുടെ സ്ത്രീ സീരിയലിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടറായും ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. നിരവധി സീരിയലുകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി 10. 30ന് ആണ് എറണാകുളം ജനറൽ ആശുപത്രിയിൽ വച്ച് അന്ത്യം സംഭവിച്ചത്. തമ്മനം റിയാൻ സ്റ്റുഡിയോയുടെ അടുത്താണ് വീട് .

No comments:

Powered by Blogger.