ഷൈൻ ടോം ചാക്കോ നായകനായി 5 ഭാഷകളിലായി ഒരുങ്ങുന്ന 'പമ്പരം' ടൈറ്റിൽ ലുക്ക് തരംഗമാകുന്നു . ചിത്രത്തിന്‍റെ അണിയറയിൽ തെന്നിന്ത്യയിലെ ശ്രദ്ധേയർ .
ഷൈൻ ടോം ചാക്കോ നായകനായി 5 ഭാഷകളിലായി ഒരുങ്ങുന്ന 'പമ്പരം' ടൈറ്റിൽ ലുക്ക് തരംഗമാകുന്നു . ചിത്രത്തിന്‍റെ അണിയറയിൽ തെന്നിന്ത്യയിലെ ശ്രദ്ധേയർ .
അഭിനയമികവുകൊണ്ട് തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളേയും പരിപൂര്‍ണ്ണതയിലെത്തിക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും നായക കഥാപാത്രമായും നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഇതിനകം അദ്ദേഹം. ഷൈൻ കേന്ദ്രകഥാപാത്രമായെത്തുന്ന 'പമ്പരം' എന്ന ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയുടെ ആകാംക്ഷയേറ്റുന്ന ടൈറ്റിൽ ലുക്ക് പുറത്തിറങ്ങിയിരിക്കുകയാണ്. ടൈം ലൂപ്പോ, മിസ്റ്ററി ത്രില്ലറോ, സൈക്കോ ത്രില്ലറോ ആണ് 'പമ്പര'മെന്ന സൂചന നൽകുന്നതാണ് ടൈറ്റിൽ ലുക്ക്. ഒരു വാനിന് സമീപം ആരെയോ രൂക്ഷമായി നോക്കിക്കൊണ്ട് ഷൈൻ ടോം നിൽക്കുന്നതും ടൈറ്റിൽ ലുക്കിൽ കാണാനാവുന്നുണ്ട്.
സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിൻ നിര്‍വ്വഹിക്കുന്നു. തോമസ് കോക്കാട്, ആന്‍റണി ബിനോയ് എന്നിവരാണ് നിർമ്മാതാക്കള്‍. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ശ്രദ്ധേയ സിനിമകളായ അമരകാവ്യം, ഇരുതി സുട്രു, സാലാ കദൂസ്, നാച്ചിയാർ, വർമാ, സൂരറൈ പോട്ര്, വിസിത്തരൻ തുടങ്ങി ഒട്ടേറെ സിനിമകളുടെ എഡിറ്ററായ സതീഷ് സൂര്യ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ആദ്യ മലയാള സിനിമയുമാണ് 'പമ്പരം'. ഉത്തമവില്ലൻ, പാപനാശം, തീരൻ അധികാരം ഒൻട്രു, വിശ്വരൂപം, രാക്ഷസൻ, അതിരൻ, തുനിവ് തുടങ്ങിയ സിനിമകളുടെ സംഗീതമൊരുക്കി ശ്രദ്ധേയനായ ജിബ്രാനാണ് സിനിമയുടെ സംഗീതസംവിധായകൻ. തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നയൻതാര നായികയായെത്തിയ ഐറ, തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ മണിരത്നമൊരുക്കിയ നവരസ സീരീസ് തുടങ്ങിയ നിരവധി ശ്രദ്ധേയ പ്രൊജക്ടുകളുടെ ഛായാഗ്രാഹകനായിരുന്ന സുധര്‍ശൻ ശ്രീനിവാസനാണ് 'പമ്പര'ത്തിന്‍റെ ഛായാഗ്രാഹകൻ.
സംവിധായകൻ കമലിനോടൊപ്പം സഹസംവിധായകനായി സിനിമാലോകത്തെത്തിയ ഷൈൻ ടോം ചാക്കോ പത്ത് വർഷക്കാലം അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. 'നമ്മളി'ലാണ് ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തിയത്. ശേഷം ആഷിഖ് അബുവിനൊപ്പം സഹസംവിധായകനായി ഏതാനും സിനിമകളുടെ ഭാഗമായി. കമലിന്‍റെ 'ഗദ്ദാമ' എന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്ത് സജീവമായ ഷൈൻ ഇതിനകം സ്വഭാവ നടനായും വില്ലൻ വേഷങ്ങളിലും നായക കഥാപാത്രങ്ങളിലുമൊക്കെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെയായി അറുപതിലധികം സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുള്ള ഷൈൻ നായകനായെത്തുന്ന ഏറെ വ്യത്യസ്തമായ ഒരു സൈക്കോ ത്രില്ലറായിരിക്കും പമ്പരമെന്നാണ് അണിയറപ്രവർത്തകരുടെ ഭാഷ്യം.
എംപിഎം ഗ്രൂപ്പ്, തോമസ് സിനിമാസ് എന്നീ ബാനറുകൾക്ക് കീഴിലാണ് പമ്പരം ഒരുങ്ങുന്നത്. ലൈൻ പ്രൊഡ്യൂസര്‍ മിഥുൻ ടി ബാബു, അഡീഷണൽ സ്ക്രീൻപ്ലേ ആൻഡ് ഡയലോഗ് അനന്തു സതീഷ്, പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്, കോസ്റ്റ്യൂസ് സാബിത് ക്രിസ്റ്റി, ഡിസൈൻസ് മക്ഗഫിൻ, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.
No comments: