മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും..! ദൃശ്യം 3 ആണോ എന്ന് പ്രേക്ഷകർ..!



മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും..! ദൃശ്യം 3 ആണോ എന്ന് പ്രേക്ഷകർ..!


ദൃശ്യം, ദൃശ്യം 2, 12ത് മാൻ ,റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന സന്തോഷ വാർത്തയാണ് ഇന്ന് രാവിലെ തന്നെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പത്തിമൂന്നാമത് ചിത്രം എന്ന് കൂടി കേട്ടപ്പോൾ പ്രേക്ഷകർ ഒന്നുറപ്പിച്ചു.. ഇത് ദൃശ്യം 3 തന്നെ..!  നിർമാതാവായ ആൻറണി പെരുമ്പാവൂരാണ് പുതിയ ചിത്രത്തിൻ്റെ വിശേഷങ്ങൾ പങ്ക് വെച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്.


പുതിയ ചിത്രത്തിൻ്റെ പേരോ ജോണറോ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ഓഗസ്റ്റ് മാസം ഷൂട്ടിംഗ് തുടങ്ങും.  മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.


https://m.facebook.com/story.php?story_fbid=pfbid02KFkrhsg6UkfbwEKoARa9s59d3rKsEte8sKV2T81crLpX25umFJhT2fhKstUco6hUl&id=100044412790123&mibextid=Nif5oz


No comments:

Powered by Blogger.