" വിൻ്റർ 2 " വരുന്നു.
" വിൻ്റർ 2 " വരുന്നു.
ജയറാമിനേയും ഭാവനയേയും കേന്ദ്രകഥാപാത്രങ്ങളാക്കിപൂർണ്ണമായും ഹൊറർ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ വിൻ്റർ എന്ന ചിത്രത്തിലൂടെയാണ് ദീപു കരുണാകരൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.
അനിൽ പനച്ചൂരാൻ എന്ന ഗാന രചയിതാവിനെ മലയാള സിനിമക്ക് പരിചയപ്പെടുത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. പിന്നീട് ദിലീപിനെ നായകനാക്കി ക്രേസി ഗോപാലൻ, എന്ന ചിത്രം സംവിധാനം ചെയ്തു.വിൻ്റെറിനു മുമ്പ് ക്രേസി ഗോപാലനാണ് പ്രദർശനത്തിയത്. അതിനു ശേഷമാണ് വിൻ്റർ എത്തുന്നത്.പിന്നീട് തേജാഭായ് & ഫാമിലി ഫയർമാൻ ,കരിങ്കുന്നംസിക്സസ് എന്നീ ചിത്രങ്ങൾ ദീപു സംവിധാനം ചെയ്തു.
ഇന്ദ്രജിത്ത് നായകനായ "ഞാൻ കണ്ടതാ സാറെ " എന്ന ചിത്രം ദീപുവിന്റെ നേതൃത്ത്വത്തിലുള്ള ലെ മൺ പ്രൊഡക്ഷൻസ് നിർമ്മിച്ചു. പ്രിയദർശന്റെ സഹ സംവിധായകനായ വരുൺ.ജി. പണിക്കരാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇന്ദ്രജിത്തും അനശ്വരരാജനുംകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ആരംഭിച്ചിരിക്കുകയാണ് ദീപു. മൂന്നാറിൽ തുടങ്ങിയ ഈ ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ജൂലൈ പതിനാറ് ഞായറാഴ്ച്ച തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചു.
ചിരികരണത്തിനു മുമ്പ് ലഘുവായ ഒരു ചടങ്ങ് ഇവിടെ അരങ്ങേറി.ഞാൻ കണ്ടതാ സാറെഎന്ന ചിത്രത്തിൻ്റെ ടീസർ റിലീസ്സായിരുന്നു ആദ്യം നടന്നത്.പിന്നീട് ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന അട്ടത്ത ചിത്രമായ വിൻ്റർ ടൂവിൻ്റെ ഔദ്യോഗികമായ പ്രഖ്യാപനമായിരുന്നു. പുതിയ കഥയായതിനാൽ ജയറാമും ഭാവനയും ഈ ചിത്രത്തിൽ ഉണ്ടാകില്ലായെന്ന് ദീപുതദവസരത്തിൽ വ്യക്തമാക്കി.ആഗസ്റ്റ് പതിനേഴിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് ദീപു പറഞ്ഞു.പൂർണ്ണമായും ഹൊറർ ചിത്രമായിരിക്കും ഈ ചിത്രം '
ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമിക്കുന്നത്.കോ- പ്രൊഡ്യൂസർ - അമീർ അബ്ദുൾ അസീസ്,എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - മുരുകൻ.എസ്.ശരത്ത് വിനായകാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.സംഗീതം - മനു രമേശ്.ഛായാഗ്രഹണം - പ്രദീപ് നായർ എഡിറ്റർഅരുൺതോമസ്.കലാസംവിധാനം -സാബുറാംഅസ്സോസ്സിയേറ്റ് ഡയറക്ടർ -സാംജിആൻ്റെണി. ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം.പ്രൊഡക്ഷൻ കൺട്രോളർ-ഹരി കാട്ടാക്കട .
വാഴൂർ ജോസ്.
ഫോട്ടോ - അജി മസ്ക്കറ്റ്.
No comments: