സിനിമാലോകത്തേക്കും ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട്; ഏവരും കാത്തിരിക്കുന്ന ധോണി എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ 'എല്‍ ജി എം' ജൂലൈ 28ന് തീയേറ്ററുകളില്‍ .
സിനിമാലോകത്തേക്കും ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട്; ഏവരും കാത്തിരിക്കുന്ന ധോണി എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ 'എല്‍ ജി എം' ജൂലൈ 28ന് തീയേറ്ററുകളില്‍ .
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും അഞ്ചാംതവണയും ഐപിഎല്‍ നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനുമായ എംഎസ് ധോണിയും ഭാര്യ സാക്ഷിയും ചേർന്ന് നിര്‍മ്മിക്കുന്ന ആദ്യ സിനിമയായ 'ലെറ്റ്സ് ഗെറ്റ് മാരീഡ്' ( എൽ ജി എം )ഈ മാസം 28ന് തിയേറ്ററുകളിൽ. ധോണി എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ആദ്യ നിര്‍മാണ സംരംഭമായതിനാൽ തന്നെ സിനിമാലോകമൊന്നാകെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ കാത്തിരിക്കുന്നത്.
രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്‍റര്‍ടെയ്നറായാണ് ചിത്രം എത്തുന്നതെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. പ്രതിശ്രുത വരനോടും അയാളുടെ അമ്മയോടും ഒപ്പം കൂർഗിലേക്കുള്ള ഒരു യുവതിയുടെ യാത്രയും ആ യാത്രയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് സിനിമയുടെ ഇതിവൃത്തം. നർമ്മവും ഹൃദയസ്പർശിയായതുമായ ഒട്ടേറെ മുഹൂർത്തങ്ങളും സിനിമയിലുണ്ടാകുമെന്നും ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. പ്രണയം, കുടുംബബന്ധങ്ങള്‍, സാഹസികത, പൊരുത്തം, പൊരുത്തക്കേടുകള്‍, വിശ്വാസം, അവിശ്വാസം ഇവയൊക്കെ നിറച്ചൊരു ടോട്ടൽ കോമഡി ഫൺ റൈഡാകും സിനിമയെന്നാണ് അണിയറപ്രവർത്തകർ നൽകിയിരിക്കുന്ന ഉറപ്പ്.
സിനിമയുടെ ഏറ്റവും വലിയ ആകര്‍ഷണം ഒട്ടേറെ സിനിമകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നദിയാ മൊയ്തു ഒരു മുഴുനീള കഥാപാത്രമായെത്തുന്നു എന്നതാണ്. ഒരു ഫീല്‍ ഗുഡ് ഫാമിലി എന്‍റര്‍ടെയ്നറായെത്തുന്ന സിനിമയിൽ ഹരീഷ് കല്യാണ്‍, ഇവാന എന്നിവര്‍ നായകനും നായികയും ആയി എത്തുന്നു. 2018 ല്‍ ഇറങ്ങിയ 'പ്യാര്‍ പ്രേമ കാതല്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് കല്ല്യാണ്‍. കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ സെന്‍സെഷന്‍ ഹിറ്റായ 'ലവ് ടുഡേ'യിലെ നായികയാണ് ഇവാന. യോഗി ബാബു, വെങ്കട് പ്രഭു, മിര്‍ച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
തമിഴിലൊരുക്കിയിരിക്കുന്ന ചിത്രം ഡബ് ചെയ്ത് തെലുങ്കിൽ എത്തുന്നുമുണ്ട്. ചിത്രത്തിന്‍റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബാംബൂ ട്രീ പ്രൊഡക്ഷന്‍സാണ്, ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളിലെത്തിക്കും. സംവിധായകന്‍ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
'ഹൃദയം' സിനിമയിലെ ദൃശ്യങ്ങളൊരുക്കി ശ്രദ്ധേയനായ വിശ്വജിത്ത് ഒടുക്കത്തിലാണ് ഛായാഗ്രഹണം. 'ലവ് ടുഡേ'യുടെ എഡിറ്ററായിരുന്ന പ്രദീപ് ഇ രാഘവാണ് എഡിറ്റര്‍. മാവീരന്‍റെ കലാസംവിധായകനായിരുന്ന അർജുൻ വെഞ്ഞാറമ്മൂടാണ് കലാസംവിധാനം. സൂരറൈ പോട്രിന്‍റെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന പൂർണിമ രാമസ്വാമിയാണ് കോസ്റ്റ്യൂം ഡിസൈനർ. ഗാനരചന മദൻ കർക്കി. ഓസ്കാർ പുരസ്കാരം നേടിയ 'ദ എലിഫന്‍റ് വിസ്പേഴ്സി'ന്‍റെ ഓഡിയോഗ്രഫി നിർവ്വഹിച്ച ലോറൻസ് വിഷ്ണു, വിശാഖ് എൻ.ബി എന്നിവർ ചേർന്നാണ് സിനിമയുടെ ഓഡിയോഗ്രഫി നിർവ്വഹിച്ചിരിക്കുന്നത്. മാര്‍ക്കറ്റിംഗ് കൺസൾട്ടന്റ്: സ്നേക്ക്പ്ലാന്‍റ്.
No comments: