തീയേറ്റർ സ്ക്രീനുകളിൽ സിക്സ് അടിക്കാൻ ഒരുങ്ങി ധോണി; ധോണി എന്റർടൈന്മെന്റ്‌സ് ചിത്രം 'എൽ ജി എം' ജൂലൈ 28ന് തീയേറ്ററുകളിൽ എത്തും.



തീയേറ്റർ സ്ക്രീനുകളിൽ സിക്സ് അടിക്കാൻ ഒരുങ്ങി ധോണി; ധോണി എന്റർടൈന്മെന്റ്‌സ് ചിത്രം 'എൽ ജി എം' ജൂലൈ 28ന് തീയേറ്ററുകളിൽ എത്തും.




ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യ നിർമാണ ചിത്രമായ 'എൽ ജി എം' ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ്. ചിത്രം തെലുഗുവിലേക്കും ഡബ് ചെയ്ത് തീയേറ്റർ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൻറ്റെ കേരള വിതരണാവകാശംസ്വന്തമാക്കിയിരിക്കുന്നത്ബാംബൂട്രീപ്രൊഡക്ഷൻസാണ്, ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളിലെത്തിക്കും.


ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 'തല' ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അ‌ക്കൗണ്ടിലൂടെ പങ്കുവെച്ചത്. രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ഫാമിലി എന്റർടെയിനർ ജോണറിലാണ് ചിത്രം എത്തുന്നത്. 


സംവിധായകൻ രമേശ് തമിഴ്മണിയുടെ വാക്കുകൾ ഇങ്ങനെ " നിങ്ങളുടെ ആത്മാവിനെ തൊടുന്നതിനോടൊപ്പം നിങ്ങളെ ചിരിപ്പിക്കുന്ന ചിത്രവും കൂടിയാകും എൽ ജി എം. പ്രേക്ഷകർ ചിത്രത്തിന് നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി". 


ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നദിയാമൊയ്തു ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ്.


ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറായ 'എൽ ജി എം' ൽ ഹരീഷ് കല്യാൺ, ഇവാന എന്നിവർ നായകനും നായികയും ആയി എത്തുമ്പോൾ യോഗി ബാബു, മിർച്ചി വിജയ് തുടങ്ങിയവരും ചിത്രത്തിന്റെ പ്രധാന ഭാഗമാകുന്നു. സംവിധായകൻ രമേശ് തമിഴ്മണി തന്നെയാണ് ചിത്രത്തിന് സംഗീതം നൽകുന്നതും. പി ആർ ഒ - ശബരി.

No comments:

Powered by Blogger.